ആപ്പ്ജില്ല

കാളപ്പൂട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരു ചിത്രം; 'കാളച്ചേകോന്‍' ഒരുങ്ങുന്നു

ദേവനും ഭീമൻ രഘുവും സിദ്ധിക്കും ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്

Samayam Malayalam 26 Aug 2020, 6:30 pm
ഫുട്ബാൾ കളിപോലെ മലബാറിന്‍റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമ വരുന്നു. മണ്ണിന്‍റേയും മനുഷ്യമനസ്സിന്‍റേയും കഥ പറയുന്ന ചിത്രമായ "കാളച്ചേകോൻ " ഒരുങ്ങുകയാണ്. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോ. ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു.
Samayam Malayalam film


Also Read: നിറകണ്ണുകളോടെ സിജു വിൽസൺ; 'മാരീചൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ!

ദേവൻ, ഭീമൻ രഘു, സിദ്ധിക്ക്, ഹരീഷ് കണാരന്‍, ബിജുക്കുട്ടന്‍, സായികുമാർ, ഹരിശ്രീ അശോകൻ, മാമുക്കോയ, ഗീതാ വിജയൻ, കൊളപ്പുള്ളി ലീല, നിലമ്പൂർ ആയിഷ, കോഴിക്കോട് ശ്രീദേവി, മുജീബ് റഹ്മാന്‍, ഉണ്ണി പെരിന്തല്‍മണ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പുതുമുഖമായ സുനില്‍ പാതാക്കരയാണ് വില്ലൻ കഥാപാത്രമായെത്തുന്നത്.
അമ്പതുകൾക്കു ശേഷമുണ്ടായിരുന്ന കാളപ്പൂട്ട് സംസ്കൃതിയിലേക്ക് കടന്നു ചെല്ലുന്ന ഈ സിനിമ ഒരു ഗ്രാമത്തിന്‍റെ നൻമയും വിശ്വാസവും തൊട്ടറിയുന്ന രീതിയിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ നാലു പാട്ടുകളാണുള്ളത്. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നായകനായെത്തുന്ന ഡോ.ഗിരീഷ് ജ്ഞാനദാസ് തന്നെയാണ് സംഗീതം പകരുന്നത്.

Also Read: പൃഥ്വിയെ 'ഈച്ച കോപ്പിയടിച്ച്' ടൊവിനോ; ഇത് കൊള്ളാലോ എന്ന് പൃഥ്വി, മറുപടി

ജയചന്ദ്രൻ, സിത്താര, ഡോ. ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘുവും ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നുണ്ട്. ശാന്തി മാതാ ക്രിയേഷന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന "കാളച്ചേകോന്‍ " കൊവിഡ് പ്രോട്ടോക്കാൾ പരിപൂർണ്ണമായി, പാലിച്ച് മണ്ണാർക്കാട് ,വല്ലപ്പുഴ, ഒറ്റപ്പാലം, കൊല്ലംങ്കോട് എന്നിവിടങ്ങളിലായി ഷൂട്ടിംങ് ആരംഭിക്കും. ഛായാഗ്രഹണം ടി എസ് ബാബു, ആക്ഷന്‍ ത്യാഗരാജൻ മാസ്റ്റർ, മേക്കപ്പ് ജയമോഹനൻ, പി.ആർ ഒ എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്