ആപ്പ്ജില്ല

ഹർഭജൻ സിംഗ് നായകനാവുന്ന 'ഫ്രണ്ട്ഷിപ്പ്'; ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും തെന്നിന്ത്യയിലെ ആക്ഷൻ കിങ് അർജ്ജുൻ സർജയും നടി ലോസ്ലിയായുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

Samayam Malayalam 5 Jun 2020, 5:50 pm
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായെത്തുന്ന സിനിമയായ ഫ്രണ്ട്ഷിപ്പിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. സിയാന്‍റോ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജെ പീ ആർ, സ്റ്റാലിൻ എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്.
Samayam Malayalam harbhajan.


Also Read: കേട്ടത് സത്യമാവട്ടെ; ആ രഹസ്യം പരസ്യമാക്കൂ എന്ന് സയേഷയോട് ആരാധകര്‍

തമിഴിൽ നടൻ കമൽ ഹാസൻ അവതരിപ്പിച്ചിരുന്ന ' ബിഗ് ബോസ് 3 ' ലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ ലോസ്‌ലിയാ മരിയനേശനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്രീലങ്കൻ ടീവി ചാനലുകളിൽ അവതാരകയും ന്യൂസ് റീഡറുമായിരുന്നു ലോസ്‌ലിയാ. ' ബിഗ് ബോസ് 3 ' യിൽ എത്തിയതോടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

Also Read: ആദ്യമായി അനിയനെ കണ്ട സന്തോഷത്തിൽ പാറുക്കുട്ടി; ചിത്രങ്ങൾ!

തമിഴിലെ ആക്ഷൻ കിങ് അർജ്ജുനും ഫ്രണ്ട്ഷിപ്പിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മൾട്ടി സ്റ്റാർ ചിത്രമായ ഫ്രണ്ട് ഷിപ്പിൽ അണിനിരക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, മലയാളം,കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്താനായി ഒരുങ്ങുന്നത്. ഈ വർഷം ആഗസ്റ്റിലായിരിക്കും ചിത്രത്തിന്‍റെ റിലീസ് എന്നാണ് സൂചന.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്