ആപ്പ്ജില്ല

Kaappaan സൂര്യ- മോഹന്‍ലാല്‍ ചിത്രം വരുന്നു; ഫസ്റ്റ് ലുക്ക്

പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ആര്യ സമദ്രക്കനി, സയേഷ എന്നീ താരങ്ങളും അണിനിരക്കുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Samayam Malayalam 1 Jan 2019, 2:37 pm
സൂര്യയുടെ മോഹൻലാലും ഒന്നിക്കുന്ന തമിഴ് ചിത്രമെത്തുന്നു. കാപ്പാൻ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‍ർ പുറത്തു വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ രാഷ്ട്രീയ നേതാവായും സൂര്യ എൻഎസ്ജി ഒാഫീസറായും ചിത്രത്തിലെത്തുന്നു. സൂര്യയുടെ അയന്‍, മാട്രാന്‍ എന്നിവയൊരുക്കിയ കെവി ആനന്ദിൻ്റെ ചിത്രമാണ് കാപ്പാൻ
Samayam Malayalam Untitled



സിനിമയെ കുറിച്ച്‌ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2.0 ക്ക് ശേഷം ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സൂര്യയുടെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്നാണ്. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് 90 ശതമാനവും പൂ‍ർത്തിയായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്