ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. മമ്മൂട്ടി അമുദൻ എന്ന കഥാപാത്രാമായി എത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് സംവിധായകൻ. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുളള ചിത്രമാണ് പേരൻപ്.
ഇത്തവണത്തെ ദേശീയ അവാർഡിന് പോലും അർഹനാക്കുന്ന അഭിനയമാണ് മമ്മൂട്ടിയുടേതെന്നാണ് ചിത്രം കണ്ട സംവിധായകരടക്കം പറയുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. റാമിൻ്റെ തന്നെ 'തങ്ക മീങ്കല്‍' എന്ന ചിത്രത്തിലഭിനയിച്ച സാധനയാണ് മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തുന്നത്
ചെന്നൈയില്‍ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മമ്മൂട്ടി ട്രെയിലർ പുറത്തിറക്കിയത്. അഞ്ജലി അമീര്‍, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സെപ്റ്റംബര്‍ 7-ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്