ആപ്പ്ജില്ല

കൊച്ചിൻ മച്ചാന്മാരുടെ ആഘോഷവുമായി ഹണീബീ 2 പ്രൊമോ വീഡിയോ

വീഡിയോക്ക് യുട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

TNN 5 Feb 2017, 1:22 pm
ലാല്‍ ജൂനിയറിന്‍റെ ആദ്യചിത്രം 'ഹണീബീ' യുവ പ്രേക്ഷകര്‍ക്കിടെ തരംഗമുണ്ടാക്കിയിരുന്നു. ഹായ് ഐ ആം ടോണിക്ക് ശേഷം ജീന്‍ പോള്‍ ലാല്‍ ഹണീബീയുടെ രണ്ടാംഭാഗമായ 'ഹണീബീ 2 സെലിബ്രേഷന്‍സു'മായി എത്തുകയാണ്. ആദ്യഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും ഒന്നിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍ കൊച്ചിയും ബെംഗലൂരുവുമാണ്. മുൻപ് മേക്കിംഗ് വീഡിയോ ടീം പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പ്രൊമോ വീഡിയോ സോങ്ങും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam honey bee 2 video released
കൊച്ചിൻ മച്ചാന്മാരുടെ ആഘോഷവുമായി ഹണീബീ 2 പ്രൊമോ വീഡിയോ


ഇന്നലെ രാത്രി പുറത്തെത്തിയ 'നുമ്മ കൊച്ചി' എന്ന സോങ്ങ് വീഡിയോക്ക് യുട്യൂബില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി 12 മണിക്കൂര്‍ ആകുന്നതിന് മുന്‍പേ തന്നെ ഗാനത്തിന് 1.47 ലക്ഷം കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്.



Honey Bee 2 Video released

Honey Bee 2 Video released last night, Hits Youtube records

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്