ആപ്പ്ജില്ല

ജിമ്മിക്കി കമ്മലിന് പുതിയ ആരാധകൻ ഹോളിവുഡിൽ നിന്ന്!!!

പാട്ടിന്റെ ആരാധകരില്‍ ഇപ്പോഴിതാ ഇന്ത്യക്ക് പുറത്തു നിന്നൊരു പ്രശസ്തനും.

TNN 11 Sept 2017, 11:44 pm
തരംഗമായ ജിമ്മിക്കി കമ്മൽ പാട്ടിന്റെ ആരാധകരില്‍ ഇപ്പോഴിതാ ഇന്ത്യക്ക് പുറത്തു നിന്നൊരു പ്രശസ്തനും.
Samayam Malayalam i love jimikki kammal says jimmy kimmel
ജിമ്മിക്കി കമ്മലിന് പുതിയ ആരാധകൻ ഹോളിവുഡിൽ നിന്ന്!!!

അമേരിക്കന്‍ കോമഡി താരവും ടെലിവിഷന്‍ ഷോ ഹോസ്റ്റുമായ ജിമ്മി കിമ്മല്‍ ആ ജിമ്മിക്കി കമ്മലിന്റെ പുതിയ ആരാധകന്‍. 2017 ഓസ്കര്‍ അവാര്‍ഡുകളുടെ അവതാരകന്‍ കൂടെയായിരുന്നു ജിമ്മി കിമ്മല്‍.
ട്വിറ്ററില്‍ ജിമ്മി കിമ്മിലിന്റെ ഒരു ഫോളോവര്‍ ആണ് ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിന്റെ താളത്തിനൊപ്പം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചുവടു വയ്ക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. പേരിലെ സാമ്യത കൊണ്ട് ഇത് കണ്ടോ എന്ന ചോദ്യത്തിന് ജിമ്മി പറഞ്ഞ മറുപടി ഇങ്ങനെയാണ്: 'ഇതുവരെ ഇല്ല, ഇപ്പോള്‍ കണ്ടു, എനിക്കത് ഒരുപാട് ഇഷ്ടമായി'.

പിന്നീട് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആരാധകനാണ് താനെന്ന് സാക്ഷാല്‍ ജിമ്മി കിമ്മെല്‍ വെളിപ്പെടുത്തിയിരുന്നു. ജിമ്മി കിമ്മല്‍ ലൈവ് എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായ ജിമ്മി തന്റെ ഷോയിലും ഈ പാട്ടിനെ പറ്റി പ്രതിവാദിക്കും എന്നാണ് വിവരം. ജിമ്മി കിമ്മലിന് പുറമെ നൂറുകണക്കിന് വിദേശ ട്വിറ്റര്‍ ഹാന്‍ഡിലുകളും പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. ഓണത്തിന് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ച ഇന്ത്യന്‍ സ്കൂള്‍ കൊമേഴ്സിലെ കുട്ടികളും സ്റ്റാഫും ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാനാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

jimikki kammal goes viral

i love jimikki kammal says jimmy kimmel.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്