ആപ്പ്ജില്ല

സ്ക്രിപ്റ്റ് വായിക്കാതെ അഭിനയിച്ചുവെന്ന് മ‍ഡോണ

'ഹ്യൂമന്‍സ് ഒാഫ് സംവണ്‍' എന്ന ചിത്രത്തില്‍ മ‍ഡോണ അഭിനയിച്ചിരുന്നു

TNN 31 May 2016, 5:19 pm
പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമം സിനിമക്ക് മുന്‍പ് തന്നെ സുമേഷ് ലാല്‍ സംവിധാനം ചെയ്ത 'ഹ്യൂമന്‍സ് ഒാഫ് സംവണ്‍' എന്ന ചിത്രത്തില്‍ മ‍ഡോണ അഭിനയിച്ചിരുന്നു. ആ സിനിമ എന്താണെന്നു മനസിലായ നിമിഷം തന്നെ അതിൽ അഭിനയിക്കാൻ തീരുമാനിച്ചു എന്നും സ്ക്രിപ്റ്റ് താൻ വായിച്ചിട്ട് പോലുമില്ലെന്നും മഡോണ വ്യക്തമാക്കി.
Samayam Malayalam i loved the concept so didnt read script madonna
സ്ക്രിപ്റ്റ് വായിക്കാതെ അഭിനയിച്ചുവെന്ന് മ‍ഡോണ


"സുമേഷ് ലാൽ പറഞ്ഞു തന്നത് പോലെ താൻ അഭിനയിച്ചു. അത് വളരെ വലിയ ഒരു അനുഭവമാണ് സമ്മാനിച്ചത്", മഡോണ പറഞ്ഞു. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പദ്മരാജന്‍റെ ആരാധിക ആയതു കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മഡോണ വ്യക്തമാക്കുന്നു.

നര്‍ത്തകി മേതിൽ ദേവികയും ധന്യ വർമ്മയും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പിൽ നാഗചൈതന്യക്കും ശ്രുതി ഹാസ്സനുമൊപ്പം അഭിനയിച്ചതിന്‍റെ സന്തോഷം മഡോണ മറച്ചു വക്കുന്നില്ല.

സിനിമയിലെ തിരക്ക് അല്പം മാറ്റി വച്ചു തന്‍റെ മ്യൂസിക്‌ ബാൻഡിൽ ശ്രദ്ധിക്കാനാണ് അടുത്ത പദ്ധതിയെന്നും മഡോണ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്