ആപ്പ്ജില്ല

കുവൈറ്റ് യുദ്ധകഥയുമായി ഐ വി ശശി തിരിച്ചു വരുന്നു

കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കി ഒരു വമ്പൻ ചിത്രം ഒരുക്കാനാണ് ഐ വി ശശി ഒരുങ്ങുന്നത്.

TNN 19 Jul 2016, 3:51 pm
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ ഐ വി ശശി ഒരു നീണ്ട ഇടവേളക്കു ശേഷം ഒരു ബ്രഹ്‌മാണ്ഡ ചിത്രവുമായി തിരിച്ചു വരുന്നു. കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കി ഒരു വമ്പൻ ചിത്രം ഒരുക്കാനാണ് ഐ വി ശശി ഒരുങ്ങുന്നത്. പ്രമുഖ നിർമാതാവ് സോഹൻ റോയ് ആണ് ചിത്രം നിർമിക്കുന്നത്.
Samayam Malayalam i v sasi returns to film industery with a big budget project
കുവൈറ്റ് യുദ്ധകഥയുമായി ഐ വി ശശി തിരിച്ചു വരുന്നു


മലയാളം,ഹിന്ദി,ഇംഗ്ലീഷ്,അറബിക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഐ വി ശശി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


തന്‍റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു കുവൈറ്റ് യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രം. ഇത്തരം ഒരു ആഗ്രഹത്തെ പറ്റി സോഹനോട് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിക്കയുകയായിരുന്നു.'ബേർണിങ് വെൽസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ അണിയറ ഒരുക്കങ്ങൾ മൂന്ന്‌ വർഷങ്ങൾക്ക് മുന്നേ ആരംഭിച്ചിരുന്നതായി സംവിധായകൻ പറഞ്ഞു. എന്നാൽ മലയാളത്തിൽ ഇത്തരമൊരു സിനിമ ചെയ്യാൻ ചില പരിമിതികള്‍ ഉള്ളതിനാൽ ചിത്രം ആദ്യം ഹിന്ദിയിലായിരിക്കും നിർമിക്കുക.

ചിത്രത്തിന്‍റെ തിരക്കഥ ഏകദേശം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഏവരുടേയും പിന്തുണയും പ്രാ‍ർത്ഥനയും തനിക്കൊപ്പം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്