ആപ്പ്ജില്ല

ജയസൂര്യയുടെ തക‍ര്‍പ്പൻ 'ഇടി'യുടെ തീപാറുന്ന ടീസര്‍

ജയസൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ 'ഇടി'യുടെ ടീസറെത്തി. എസ് ഐ ദാവൂദ് ഇബ്രാഹിം എന്ന കഥാ

TNN 1 Jul 2016, 7:37 pm
ജയസൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ 'ഇടി'യുടെ ടീസറെത്തി. എസ് ഐ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേരളാ കര്‍ണാടകാ അതിര്‍ത്തിയില്‍ പോസ്റ്റിംഗ് ലഭിക്കുന്ന സബ് ഇന്‍സ്‌പെക്ടറുടെ കഥയാണ് ഇടി. നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം ഇറോസ് ഇന്റര്‍നാഷനലാണ് വിതരണത്തിനെത്തിക്കുന്നത്.
Samayam Malayalam idi new film teaser
ജയസൂര്യയുടെ തക‍ര്‍പ്പൻ 'ഇടി'യുടെ തീപാറുന്ന ടീസര്‍





സുസു സുധിവാല്‍മീകത്തില്‍ ജയസൂര്യയുടെ നായികയായിരുന്ന ശിവദ നായിക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അറൗസ് ഇര്‍ഫാനും സാജിദ് യാഹിയായും ചേര്‍ന്നാണ് തിരക്കഥ. രാഹുല്‍ രാജാണ് സംഗീതം. മാജിക് ലാന്റേണ്‍ ഫിലിംസ് ആണ് നിര്‍മ്മാണം. ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്