ആപ്പ്ജില്ല

ഇന്ദ്രൻസും ഷറഫുദ്ദീനും ഒന്നിക്കുന്ന ഷാഫിയുടെ ഫൺ എന്‍റര്‍ടെയ്ന‍ർ 'ആനന്ദം പരമാനന്ദം' വരുന്നു

നിരവധി ഹിറ്റ് സിനിമകളൊരുക്കിയ ശ്രദ്ധേയ സംവിധായകൻ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Samayam Malayalam 13 Sept 2022, 5:08 pm
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എന്‍റർടെയ്നറായ ആനന്ദം പരമാനന്ദം: എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി.എസ്.പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ.
Samayam Malayalam anandam paramanandam

എം. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്.
ഒപ്പം അൽപ്പം ഫാന്‍റസിയും അകമ്പടിയായിട്ടുണ്ട്.

ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിൻ്റെ പ്രമേയം. അത് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണെന്ന് സംവിധായകനായ ഷാഫി പറഞ്ഞു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.


ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പ്,
വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി.ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ഇരുവരും തമ്മിലുള്ള മാനസ്സികാട്ടപ്പവും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഇവർക്കിടയിലൂടെ രസാ കരമായ പ്രകടനങ്ങൾ കാഴ്ച്ചവക്കുന്ന നിരവധി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി.പി.ഗിരീഷിനെ ഷറഫ് ദീനും അവതരിപ്പിക്കുന്നു.

അജു വർഗീസിൻ്റെ മുളകിട്ട ഗോപി ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്.
മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിൻ്റെ സുധനളിയനാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനഘ നാരായണൻ തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണനാണ് ഈ ചിത്രത്തിലെ നായിക.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും
വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അർക്കൻ, മേക്കപ്പ്. പട്ടണം റഷീദ്. കോസ്റ്റ്യം' ഡിസൈൻ - സ മീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ
രാജീവ് ഷെട്ടി. പ്രൊഡക്ഷൻ മാനേജേഴ്സ് - ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്. സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു. വാഴൂർ ജോസ്. ഫോട്ടോ ഹരി തിരുമല.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്