ആപ്പ്ജില്ല

രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 ന് ആരംഭിക്കും

കൈരളി തിയേറ്ററിൽ ജൂൺ 21ന് വൈകിട്ട് ആറിന് ഗവർണർ പി.സദാശിവമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഈ മാസം 26 ന് മേള സമാപിക്കും. കൈരളി, ശ്രീ, നിള എന്നീ തിയറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Samayam Malayalam 19 Jun 2019, 9:35 pm
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെൻററി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 ന് ആരംഭിക്കും. കൈരളി തിയേറ്ററിൽ ജൂൺ 21ന് വൈകിട്ട് ആറിന് ഗവർണർ പി.സദാശിവമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഈ മാസം 26 ന് മേള സമാപിക്കും.
Samayam Malayalam IDSFFK


ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം പ്രമുഖ ഡോക്യുമെൻററി സംവിധായിക മധുശ്രീ ദത്തയ്ക്ക് ജൂൺ 26ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇതുവരെ അഞ്ചു ദിവസമായിരുന്ന മേള ഇത്തവണ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്.

കൈരളി, ശ്രീ, നിള എന്നീ തിയറ്ററുകളിലായി 262 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അഗസ്റ്റിനോ ഫെറെന്റെ സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രമായ 'സെൽഫി'ആണ് ഉദ്ഘാടന ചിത്രം. 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോംഗ് ഡോക്യുമെൻറി, ഷോർട്ട് ഡോക്യുമെൻററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

www.idsffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. മുതിർന്നവർക്ക് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ജൂൺ 20 വൈകിട്ട് മുതൽ ഡെലിഗേറ്റ് കാർഡുകൾ വിതരണംചെയ്യും. ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള ഹെൽപ്പ് ഡെസ്‌ക് കൈരളി തിയേറ്ററിൽ പ്രവർത്തിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്