ആപ്പ്ജില്ല

അമ്പതാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിയാൻ ഇനി മണിക്കൂറുകൾ

മേളയുടെ സുവർണ്ണ ജൂബിലി വർഷമാണ് ഇക്കുറി, അതിനാൽ തന്നെ വലിയ ആഘോഷപരിപാടികളാണ് ഇത്തവണ മേളനഗരിയിലുള്ളത്

Samayam Malayalam 19 Nov 2019, 2:34 pm
അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകള്‍ മാത്രം. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്‌എഫ്‌ഐ)യുടെ സുവര്‍ണ ജൂബിലി പതിപ്പ് മേളയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കും. ബോളിവുഡ് താരവും ഇത്തവണത്തെ ദാദാ സാഹേബ് ഫാൽകെ പുരസ്കാര ജേതാവുമായ അമിതാഭ് ബച്ചനാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
Samayam Malayalam goa


മേളയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷാഘോഷത്തിന്‍റെ ഭാഗമായി 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങള്‍ ഇക്കുറി പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ്‌ ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളുമാണുള്ളത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ഉദ്ഘാടനചടങ്ങിൽ അവതാരകനായി എത്തുന്നത്.
സംവിധായകന്‍ പ്രിയദര്‍ശനായിരിക്കുംഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍, രാജേന്ദ്ര ജംഗ്‌ളിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി എത്തുന്നത് അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം 'ഹെല്ലറോ' ഫീച്ചര്‍ വിഭാഗത്തിൽ ഓപ്പണിംഗ് സിനിമയായി പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍നിന്ന് മനു അശോകന്‍റെ 'ഉയരെ', ടി.കെ. രാജീവ് കുമാര്‍ ഒരുക്കിയ 'കോളാമ്പി' എന്നിവയും ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

നോവിന്‍ വാസുദേവിന്‍റെ 'ഇരവിലും പകലിലും ഒടിയന്‍', ജയരാജിന്‍റെ 'ശബ്ദിക്കുന്ന കലപ്പ' എന്നിവ മലയാളത്തില്‍ നിന്ന് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ്. സുവര്‍ണ്ണ ജൂബിലി വര്‍ഷം പ്രമാണിച്ച് 50 വനിതാ സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നതും ഇക്കുറി പ്രത്യേകതയാണ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് ഐഎഫ്‌എഫ്‌ഐ 2019 ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്കാരം നല്‍കി തെന്നിന്ത്യൻ സൂപ്പര്‍താരം രജിനികാന്തിനെ ആദരിക്കുന്നുമുണ്ട്. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള ഗോവ എന്‍റര്‍ടെയ്ൻമെന്‍റ് സൊസൈറ്റിയും ചേര്‍ന്നാണ് മേളയുടെ സംഘാടനം നിര്‍വ്വഹിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്