ആപ്പ്ജില്ല

കേരളത്തിൽ സിനിമ തിയേറ്ററിൽ മാത്രം ആണോ കൊറോണ? ചോദ്യവുമായി ഷിബു ജി സുശീലൻ

മാർച്ച് മാസം മുതൽ കേരളത്തിലെ തീയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്, ഇതിനിടയിലാണ് ക്രിസ്മസ് കാലത്ത് ബ്രോഡ് വേയിലെ തിരക്ക് ചൂണ്ടിക്കാട്ടി ഷിബു രംഗത്തെത്തിയിരിക്കുന്നത്

Samayam Malayalam 22 Dec 2020, 11:35 am
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഘട്ടം ഘട്ടമായി ഓരോന്നും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ നടക്കുകയും ചെയ്തു. കൂടാതെ സ്‌കൂള്‍, കോളേജുകളെല്ലാം ജനുവരി മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായിരിക്കുകയുമാണ്. അതിനിടയിൽ കേരളത്തിൽ തീയേറ്ററുകള്‍ തുറക്കാൻ അനുവദിക്കാത്തതിനെതിരെ വിമര്‍ശനവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ.
Samayam Malayalam shibu.


Also Read: കുതിരയെ കിട്ടിയില്ല! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തുവെന്ന് ഗിന്നസ് പക്രു


Also Read: 'ഷാബുജി, കേട്ടത് സത്യം ആകല്ലെന്ന് കുറെ പ്രാർത്ഥിച്ചു, നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണ്': ഷാബുവിൻ്റെ വിയോഗത്തിൽ ഗ്രേസ് ആൻ്റണി

കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ് വേയില്‍ കണ്ട ജനത്തിരക്കിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാവ് ഷിബു കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ എന്നു ചോദിച്ചിരിക്കുകയാണ്. 'ഇത് എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ 20/12/ 2020 രാത്രി 7 മണിക്കുള്ള ജനത്തിരക്ക്. ഇവിടെ കൊറോണ വരില്ലേ? ഈ തിരക്ക് കണ്ടപ്പോള്‍. മനസ്സില്‍ ഒരു ചോദ്യം. എന്തേ സര്‍ക്കാര്‍ സിനിമ തിയേറ്റര്‍ മാത്രം തുറക്കുന്നില്ല. കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ? ബാക്കി ഒക്കെ തുറക്കാം. സിനിമക്ക് മാത്രം കൊറോണ.' എന്നാണ് ഷിബു കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഷിബു പങ്കുവെച്ചിരിക്കുന്ന വീഡിയോ കാണാം

കേരളത്തിൽ മാര്‍ച്ച് മാസം മുതലാണ് തീയേറ്ററുകള്‍ അടച്ചത്. ഒമ്പതുമാസത്തോളമായി തീയേറ്ററുുകള്‍ അടഞ്ഞുകിടക്കുകയാണ്. തീയേറ്ററുകള്‍ക്ക് ബദലായി ഒടിടി റിലീസുകള്‍ തുടങ്ങുകയുമുണ്ടായി. ഇന്ത്യയിൽ മറ്റു പലയിടത്തും ഇതിനകം തീയേറ്ററുകള്‍ തുറന്നിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്