ആപ്പ്ജില്ല

ഗോവ ചലച്ചിത്രമേള: സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡാന്‍ വോള്‍മാന്

നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ വച്ച്‌ നടക്കുന്ന 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇസ്രായേലി സംവിധായകന്

Samayam Malayalam 11 Nov 2018, 8:43 pm
ഇൗ വ‍ർഷത്തെ ഗോവ ചലച്ചിത്രമേളയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇസ്രയേലി സംവിധായകൻ ഡാന്‍ വോള്‍മാന് നല്‍കും. ഇസ്രയേലി സിനിമകളുടെ രാജകുമാരന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇസ്രയേലി സംസ്‌കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അസമാന്യപ്രതിഭയാണ് വോൾമാൻ.
Samayam Malayalam dan


ടൈഡ് ഹാന്‍ഡ്‌സ്,', 'ഹൈഡ് ആന്‍ഡ് സീക്ക്' തുടങ്ങിയ സ്വവർഗാനുരാഗം പ്രമേയമായ ചിത്രങ്ങൾ രാജ്യന്തരവേദികളിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇസ്രയേലി ചലച്ചിത്ര അക്കാദമി അദ്ദേഹത്തെ ദി ഓഫിര്‍ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ബഹുമതികളുമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. നവംബ‍ർ 20ന് ചലച്ചിത്രമേള ആരംഭിക്കും. ഇസ്രായേലി സിനിമകളാണ് മേളയുടെ ശ്രദ്ധാകേന്ദ്രം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്