ആപ്പ്ജില്ല

ഐ.വി ശശി 'കഴുതക്കുട്ടീ' എന്ന് വിളിച്ചാൽ നടീ നടന്മാർ താരമാകും

കിരീടത്തിനു പകരം തൂവല്‍ പോലെ വെളുവെളുത്തൊരു തൊപ്പിയും വച്ച് അതീവ ശാന്തനായി ഇരിക്കുന്ന ഒരാൾ

TNN 24 Oct 2017, 1:22 pm
ഐ.വി. ശശി ദേഷ്യപ്പെട്ട് 'കഴുതക്കുട്ടീ' എന്നു വിളിച്ചാലേ നടീനടന്മാര്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു ന‍‍ർമ്മം പണ്ട് സിനിമ ഷൂട്ടിങ് സെറ്റുകളിലുണ്ടായിരുന്നു. കിരീടത്തിനു പകരം തൂവല്‍ പോലെ വെളുവെളുത്തൊരു തൊപ്പിയും വച്ച് അതീവ ശാന്തനായി ഇരിക്കുന്ന ഒരാൾ. ഷൂട്ടിങ് സെറ്റുകളിൽ ശശിയേട്ടനെന്നായിരുന്നു ഏവരും വിളിച്ചിരുന്നത്. ഇരുപ്പംവീട് ശശിധരന്‍ എന്ന ഐ.വി. ശശി പക്ഷേ ഒരോ നടീനടന്മാരും അഭിനയിക്കാൻ കൊതിച്ച ചിത്രങ്ങളൊരുക്കിയ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ്.
Samayam Malayalam iv sasi favourite director of all film stars
ഐ.വി ശശി 'കഴുതക്കുട്ടീ' എന്ന് വിളിച്ചാൽ നടീ നടന്മാർ താരമാകും


തെന്നിന്ത്യയില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ ചിത്രീകരിച്ച ചലച്ചിത്രം തമിഴില്‍ നിന്നോ തെലുങ്കിൽ നിന്നോ അല്ലെന്നതാണ് വസ്തതുത. ഏഴാംകടലിനക്കരെ എന്ന ഐ.വി. ശശി ചിത്രമാണത്. ഉമ്മർ, സോമന്‍, ജയന്‍, രതീഷ്, മമ്മൂട്ടി, ശ്രീദേവി, സീമ തുടങ്ങി നിരവധി താരങ്ങളുടെ തലവര മാറ്റിയ സംവിധായകനാണദ്ദേഹം. 1977ല്‍ ആണ് 'സംവിധാനം ഐ.വി. ശശി' എന്ന തിളങ്ങുന്ന ടൈറ്റില്‍ കാര്‍ഡുമായി ഏറ്റവുമധികം സിനിമകള്‍ മലയാളത്തിലിറങ്ങിയത്. ഇതാ ഒരു മനുഷ്യന്‍, വാടകയ്ക്കൊരു ഹൃദയം, ഇനിയും പുഴ ഒഴുകും തുടങ്ങി പന്ത്രണ്ടു സിനിമകൾ. മറക്കാനാകില്ലൊരിക്കലും ഐ.വി ശശിയെന്ന സംവിധായകനെ.


iv sasi, favourite director of all film stars

iv sasi, favourite director of all film stars

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്