ആപ്പ്ജില്ല

ജയ് - റായി ലക്ഷ്മി ചിത്രം 'നീയാ 2'ന്‍റെ ട്രെയിലര്‍

കമല്‍ ഹാസന്‍ ചിത്രം 'നീയാ'യുടെ പേര് മാത്രമേ ഈ ചിത്രം കടമെടുത്തിട്ടുള്ളൂ. ഹൊറര്‍-റൊമാന്‍സ് ചിത്രമാണ് നീയാ 2 ഒരുക്കുന്നത്. പഴയ 'നീയാ'യും 'നീയാ 2' ഉം തമ്മില്‍ യാതൊരു ബന്ധവുമില്ല.

Samayam Malayalam 3 May 2019, 5:57 pm

ഹൈലൈറ്റ്:

  • കമല്‍ ഹാസന്‍ ചിത്രം 'നീയാ'യുടെ പേര് മാത്രമേ ഈ ചിത്രം കടമെടുത്തിട്ടുള്ളൂ.
  • ഹൊറര്‍-റൊമാന്‍സ് ചിത്രമാണ് നീയാ 2 ഒരുക്കുന്നത്.
  • പഴയ 'നീയാ'യും 'നീയാ 2' ഉം തമ്മില്‍ യാതൊരു ബന്ധവുമില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ജയ് - റായി ലക്ഷ്മി ചിത്രം നീയാ 2ന്‍റെ ട്രെയിലര്‍
ജയ് - റായി ലക്ഷ്മി ചിത്രം 'നീയാ 2'ന്‍റെ ട്രെയിലര്‍
കമൽഹാസൻ്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം 'നീയാ' എന്ന ചിത്രത്തിൻ്റെ രണ്ടാംഭാഗം എന്ന വിശേഷണത്തോടെ എത്തുന്ന 'നീയാ 2'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്നാൽ ഈ ചിത്രത്തിൽ കമൽഹാസനില്ല.
കമല്‍ ഹാസന്‍ ചിത്രം 'നീയാ'യുടെ പേര് മാത്രമേ ഈ ചിത്രം കടമെടുത്തിട്ടുള്ളൂ. ഹൊറര്‍-റൊമാന്‍സ് ചിത്രമാണ് നീയാ 2 ഒരുക്കുന്നത്. പഴയ 'നീയാ'യും 'നീയാ 2' ഉം തമ്മില്‍ യാതൊരു ബന്ധവുമില്ല. കഥയ്ക്ക് അനിവാര്യമായത് കൊണ്ടാണ് ശ്രീപ്രിയയില്‍ നിന്നും ടൈറ്റില്‍ വാങ്ങിയതെന്നും തുടര്‍ന്ന് 'നീയാ 2' എന്ന് പേരിടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


ജയ് നായകനായെത്തുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജംബോ സിനിമാസിനു വേണ്ടി ഏ ശ്രീധറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാലക്കുടി, കൊടൈക്കനാല്‍, ഊട്ടി, തലക്കോണം എന്നിവിടങ്ങളിലായാണ് 'നീയാ 2ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗ്രാഫിക്സ് സ്‌പെഷ്യല്‍ എഫക്‌ട്സ് ഉപയോഗിച്ച് ചിത്രത്തിന് പ്രത്യേക എഫക്റ്റ്സ് നല്‍കിയിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്