ആപ്പ്ജില്ല

വീരം ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും

വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥയും ഷേക്സ്പിയറുടെ മാക്ബത്തും കൂട്ടിച്ചേര്‍ത്താണ് വീരത്തിന് കഥയൊരുക്കിയിരിക്കുന്നത്.

TNN 22 Jan 2017, 10:02 pm
വീരം ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. ജയരാജ് സംവിധാനം ചെയ്ത ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രീകരിച്ചത്. തമിഴിലും തെലുങ്കിലും മൊഴിമാറ്റി വീരമെത്തും. വടക്കന്‍ പാട്ടിലെ ചന്തുവിന്റെ കഥയും ഷേക്സ്പിയറുടെ മാക്ബത്തും കൂട്ടിച്ചേര്‍ത്താണ് വീരത്തിന് കഥയൊരുക്കിയിരിക്കുന്നത്. കുനാല്‍ കപൂറാണ് ചിത്രത്തിലെ നായക കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കുന്നത്.
Samayam Malayalam jayarajs veeram release on february 24
വീരം ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും


35 കോടി മുതല്‍ മുടക്കില്‍ തയാറാക്കിയ ചിത്രം മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച്‌ ഏറ്റവും ചെലവേറിയ ചിത്രമാണ്. ചന്ദ്രകലാ ആര്‍ട്ട് സിന്റെ ബാനറില്‍ ചന്ദ്ര മോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്