ആപ്പ്ജില്ല

വൈറലായി ജയറാമും വിജയ് സേതുപതിയും; 'മാര്‍ക്കോണി മത്തായി' ഫസ്റ്റ് ലുക്ക് കണ്ടില്ലേ?

സത്യം സിനിമാസിൻ്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായിക. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി.

Samayam Malayalam 11 Jun 2019, 3:17 pm

ഹൈലൈറ്റ്:

  • സത്യം സിനിമാസിൻ്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായിക.
  • സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam വൈറലായി ജയറാമും വിജയ് സേതുപതിയും; മാര്‍ക്കോണി മത്തായി ഫസ്റ്റ് ലുക്ക് കണ്ടില്ലേ?
വൈറലായി ജയറാമും വിജയ് സേതുപതിയും; 'മാര്‍ക്കോണി മത്തായി' ഫസ്റ്റ് ലുക്ക് കണ്ടില്ലേ?
ജയറാമും തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയും ഒന്നിക്കുന്ന മലയാള ചിത്രം മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയ് സേതുപതി പങ്കുവെച്ചതോടെയാണ് പോസ്റ്റര്‍ തമിഴ് മാധ്യമങ്ങളിലുൾപ്പെടെ വൈറലായി മാറിയത്. സനിൽ കളത്തിൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ദുൽഖർ സൽമാനാണ് പുറത്ത് വിട്ടത്.
സത്യം സിനിമാസിൻ്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായിക. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി. ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.



സാജന്‍ കളത്തിലാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കണ്മണി രാജയാണ് ചിത്രത്തിൻ്റെ തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്