ആപ്പ്ജില്ല

വിസ്മയിപ്പിക്കാൻ ജയസൂര്യ; ഇന്ന് മുതൽ കേരളത്തിൽ 'വെള്ളം' കളി

318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം സിനിമ കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്

Samayam Malayalam 22 Jan 2021, 9:29 am
കൊവിഡ് ഭീതിയിൽ കേരളത്തിൽ മാര്‍ച്ച് മാസം മുതലാണ് തീയേറ്ററുകള്‍ അടച്ചത്. പത്തു മാസത്തോളം തീയേറ്ററുകള്‍ അടഞ്ഞുകിടന്നു. അതിന് അറുതി വരുത്തിക്കൊണ്ട് ജനുവരിന് 13നാണ് തീയേറ്ററുകള്‍ തുറന്നത്. ദളപതി വിജയ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യമായി തീയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ അതിനുശേഷം ആദ്യമായൊരു മലയാളചിത്രം ഇന്ന് തീയേറ്ററുകളിൽ റിലീസിന് എത്തുകയാണ്, ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ‘വെള്ളം’.
Samayam Malayalam jayasurya.


Also Read: 'വെള്ളം' എന്ന് വിളിക്കപ്പെടുന്ന മനുഷ്യർക്ക് മുഴുവൻ അതൊരു എസൻഷ്യൽ ഡ്രിങ്കാണ്: പ്രജേഷ് സെൻ!


കൊവിഡ് കാലമായതിനാൽ തന്നെ ആളുകല്‍ തീയേറ്ററിലെത്തുമോ, സിനിമകൾ സ്വീകരിക്കപ്പെടുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു. എന്നാൽ അത്തരം സംശയങ്ങളൊക്കെ അസ്ഥാനത്താണ് എന്ന സൂചനയാണ് മാസ്റ്ററിന്‍റെ ജനപ്രീതി നൽകിയത്. വരും ദിവസങ്ങളിൽ നിരവധി സിനിമകളാണ് അതിനാൽ തന്നെ റിലീസിനായി ഒരുങ്ങുന്നത്. മലയാള സിനിമ വീണ്ടും തീയേറ്ററുകളിലെത്തുന്നതിനെ വരവേൽക്കാൻ ട്രോളുകളും എത്തുന്നുണ്ട്.

ക്യാപ്റ്റൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’. സംയുക്ത മേനോൻ, സിദ്ദിഖ്, ഇന്ദ്രൻസ്, നിർമൽ പാലാഴി, ജോണി ആന്‍റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സെൻട്രൽ പിക്ചേഴ്സ് ആണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

Also Read: 'ആറാട്ടി'ൽ മോഹൻലാലുമായി ഏറ്റുമുട്ടാൻ 'കെജിഎഫ്' വില്ലൻ

സിനിമയുടേതായിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സിനിമയിലേതെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തിയിരുന്നു. വെള്ളം മുരളിയെ അങ്ങോട്ട് അയക്കുവാണ്… കൈവിട്ടുകളയല്ലേ…,” എന്ന് കുറിച്ചാണ് ചിത്രത്തിന്‍റെ ട്രെയിലർ പ്രജേഷ് സെൻ പങ്കുവെച്ചിരുന്നത്. “വെള്ളം മുരളി, നിങ്ങൾ അയാളെ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ജയസൂര്യ ട്രെയിലർ പങ്കുവെച്ച് കുറിച്ചിരുന്നത്.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്