ആപ്പ്ജില്ല

ജോജു ജോർജും ഷീലു എബ്രഹാമും ഒന്നിക്കുന്ന 'സ്റ്റാർ'; ഷൂട്ടിങ് തുടങ്ങി

പുതിയ സിനിമാ വിശേഷം സോഷ്യൽ മീഡിയ എറ്റെടുത്തിരിക്കുകയാണ്.

Samayam Malayalam 18 Sept 2020, 12:29 pm
ജോജു ജോർജും ഷീലു എബ്രഹാമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'സ്റ്റാർ'. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ഡൊമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രൊഡൾക്ഷൻ കണ്ട്രോളറായ ബാദുഷയാണ് ചിത്രത്തെ സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് ഷൂട്ടിങിന് തുടക്കമായത്.
Samayam Malayalam joju george and sheelu abraham starrer movie star starts rolling
ജോജു ജോർജും ഷീലു എബ്രഹാമും ഒന്നിക്കുന്ന 'സ്റ്റാർ'; ഷൂട്ടിങ് തുടങ്ങി

Also Read: ലൈസൻസ് സ്വന്തമാക്കി 'കുഞ്ഞപ്പൻ'


ഷൂട്ടിങ് തുടങ്ങി

എറണാകുളത്ത് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സുവിൻ സോമശേഖരനാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. തരുൺ ഭാസ്‌ക്കറാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

കൈനിറയെ സിനിമകൾ

ഹലാൽ ലവ് സ്റ്റോറി, ജഗമേ തന്തിരം, വൺ, തുറമുഖം, മാലിക്, ചുരുളി, സുരേഷ് ഗോപി നായകനാകുന്ന 250ാമത്തെ ചിത്രം തുടങ്ങി ഒരുപിടി നല്ല സിനിമകളാണ് ജോജുവിൻ്റേതായി അണിയറയിൽ പുരോഗമിക്കുന്നത്.

'സ്റ്റാർ'

ബാദുഷയാണ് 'സ്റ്റാർ' എന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജോജുവിൻ്റേതായി അണിയറയിൽ പുരോഗമിക്കുന്നത് നിരവധി ചിത്രങ്ങളാണ്. താമര എന്ന ചിത്രവും ജോജുവിൻ്റേതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

അബാം ഓഫീസിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ നിന്ന്

ഷീലുവിനും കൈ നിറയെ അവസരങ്ങളാണ് നിലവിലുള്ളത്. മരട് 357, നീർമെഴുകും ഓർമ്മകൾ, സർപ്രൈസ് ഗിഫ്റ്റ്, അമിഗോസ്, പൊൻമണിക്കവേൽ തുടങ്ങി നിരവധി അനവധി പ്രൊജക്ടുകളാണ് ഷീലുവിൻ്റേതായി അണിയറയിൽ പുരോഗമിക്കുന്നത്.

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്