നടൻ ജോജു ജോർജ്ജിന്റെ ആരാധകര്‍ക്കും സിനിമ പ്രേമികള്‍ക്കും ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ചോലയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളകളിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ചതിനു ശേഷമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചോരയുടെ മണമുള്ള നിഗൂഢതതയും ഭയവും നിറച്ച ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. ഒരു വാക്കു പോലും മിണ്ടാതെ ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും മാത്രമാണ് ട്രെയിലറിലുള്ളത്. രണ്ട് പുരുഷന്മാരുടെ ഇടയിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ അതിജീവനം കാണിക്കുന്ന ട്രെയിലർ ജോജുവിന് ഒരു നെഗറ്റീവ് കഥാപാത്രമാണെന്നാണ് സൂചിപ്പിക്കുന്നത്.
ജോജു ജോര്‍ജ്, നിമിഷ സജയന് നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചോല ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്താനിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ‘എസ് ദുര്‍ഗ’യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രവുമാണ് ‘ചോല’.

- സിനിമയിലെ പുതിയ വേഷപ്പകർച്ചയെ കുറിച്ച് വാചാലനായി സംവിധായകൻ ശ്യാമപ്രസാദ്