ആപ്പ്ജില്ല

ജോസഫിൻ്റെ രണ്ട് വർഷങ്ങൾ; ഓർമ്മത്തേരിലേറി ജോജുവും ദിലീഷും!

യഥാർത്ഥ ജീവിത കഥയുടെ അടിസ്ഥാനത്തിലാണ് ഷാഹീ കബീർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ബോക്സ് ഓഫീസിൽ ഒരു വൻ ഹിറ്റായി മാറിയ ചിത്രം വാണിജ്യപരമായും വലിയ നേട്ടമുണ്ടാക്കിയിരുന്നു.

Samayam Malayalam 16 Nov 2020, 12:10 pm
മലയാളത്തിൻ്റെ ഹിറ്റ് സിനിമകളുടെ ചാർട്ടിലിടം നേടിയ ചിത്രമാണ് 'ജോസഫ്'. 2018 അവസാനത്തോടെ തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്നിതാ രണ്ട് വയസ്സു പൂർത്തിയാകുകയാണ്. ജോജു ജോർജ്ജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദിലീഷ് പോത്തൻ, ഇർഷാദ്, അത്മീയ, ജോണി ആന്റണി, സുധി കൊപ്പ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ കുറ്റാന്വേഷണത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
Samayam Malayalam Joseph
ജോസഫിൻ്റെ രണ്ട് വർഷങ്ങൾ; ഓർമ്മത്തേരിലേറി ജോജുവും ദിലീഷും!


Also Read: ജയന്‍റെ വേര്‍പാടിന്‍റെ നാൽപതാം വര്‍ഷം

ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം റിലീസ് ആനിവേഴ്സറി ദിനത്തിൽ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് നടന്മാരായ ജോജു ജോർജ്ജും ദിലീഷ് പോത്തനും ചിത്രത്തിൻ്റെ സംഗീത സംവിധായകനായ രഞ്ജിൻ രാജും. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തിരക്കഥാകൃത്ത് ഷാഹീ കബീറാണ്. യഥാർത്ഥ ജീവിത കഥയുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ ഹിറ്റായി മാറിയിരുന്നു. വാണിജ്യപരമായി ചിത്രം വളരെ പ്രശസ്തി നേടിയിരുന്നു.

Also Read: ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞത് തമിഴില്‍ തടസ്സമായി, വഴികാട്ടിയത് കമല്‍ഹാസന്‍; ഉര്‍വശി മനസ് തുറക്കുന്നു

ചിത്രത്തിലെ പൂമുത്തോളെ എന്ന് തുടങ്ങുന്ന ഗാനത്തിന് ഗായകൻ വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ പ്രമേയം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയിരുന്നു.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്