ആപ്പ്ജില്ല

സൂരജ് ടോം ഒരുക്കുന്ന 'ബെറ്റര്‍ ഹാഫ്; പ്രധാന വേഷത്തിൽ ജോമോനും മേഘയും

ഒരു ഞായറാഴ്ച എന്ന ശ്യാമപ്രസാദ് സിനിമയിലൂടെ ശ്രദ്ധ നേടിയ നായികയാണ് മേഘ

Samayam Malayalam 11 Jul 2020, 3:29 pm
പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്‍റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകനായ സൂരജ് ടോം ഒരുക്കുന്ന 'ബെറ്റര്‍ ഹാഫ്' എന്ന സിനിമയൊരുങ്ങുന്നത് വെബ് മൂവിയായി. കൊവിഡ് കാലത്തെ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചുള്ള ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. യഥാര്‍ത്ഥസംഭവങ്ങളെ പ്രമേയമാക്കിയൊരുക്കുന്ന ചിത്രം മനോഹരമായൊരു കുടുംബ കഥ പ്രമേയമാക്കിയുള്ളതാണെന്ന് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുകയാണ്. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ മൂല്യങ്ങള്‍ തന്നെയാണ് ബെറ്റര്‍ ഹാഫിന്‍റെ ഇതിവൃത്തമെന്ന് സംവിധായകന്‍ സൂരജ് ടോമിന്‍റെ വാക്കുകള്‍.
Samayam Malayalam jomon k john megha thomas starrer better half web movie starts rolling
സൂരജ് ടോം ഒരുക്കുന്ന 'ബെറ്റര്‍ ഹാഫ്; പ്രധാന വേഷത്തിൽ ജോമോനും മേഘയും



ഒരു യഥാർത്ഥ സംഭവം

യഥാർ‍ത്ഥത്തിൽ നടന്നൊരു സംഭവത്തെ അതേ ഭാവ തീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് 'ബെറ്റര്‍ ഹാഫ്' എന്ന വെബ് മൂവിയിലൂടെ സൂരജ് ടോം. ഒരു കുടുംബത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ആവിഷ്ക്കരിക്കുകയും കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്‍റെയും മൂല്യങ്ങളുമാണ് 'ബെറ്റര്‍ ഹാഫ്' മുന്നോട്ട് വെയ്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പച്ചയായ ജീവിതത്തിന്‍റെ ചൂടും ചൂരും ചോര്‍ന്ന് പോകാതെയുള്ള ആവിഷ്ക്കാരം ഈ വെബ് മൂവിയിലൂടെ പുതിയൊരു ദൃശ്യഭാഷയാകുമെന്നും സൂരജിന്‍റെ വാക്കുകള്‍

കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ട്...

ഫാന്‍റസിയോ അതിഭാവുകത്വമോ ഒന്നും ചിത്രം ആവിഷ്ക്കരിക്കുന്നില്ല. വളരെ തന്മയത്വത്തോടെ റിയല്‍ സ്റ്റോറിയെ പുനരാവിഷ്ക്കരിക്കുകയാണ് ഈ സിനിമ. ലളിതമായി കഥ പറയുന്നതിലൂടെ കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ബെറ്റര്‍ ഹാഫ് ഒരുക്കുന്നതെന്ന് സംവിധായകന്‍ സൂരജ് ടോം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്‍റെ ബാനറില്‍ ഡോ. പി ജി വര്‍ഗ്ഗീസാണ് ബെറ്റര്‍ ഹാഫ് നിര്‍മ്മിക്കുന്നത്. പാവ , വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്‍റേതാണ് തിരക്കഥ.

Also Read: ചിരിപ്പിച്ച് അമ്മയും മകനും; കൂട്ടായി ഇരട്ട വേഷത്തില്‍ അജു വര്‍ഗ്ഗീസും

ഒരുങ്ങുന്നത് വെബ് മൂവിയായി...

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ (തമിഴ് മൂവി) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്‍റേതാണ് ബെറ്റര്‍ ഹാഫിന്‍റെ സംഗീതവും പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.

ഷൂട്ടിംഗ് പുരോഗമിക്കുന്നു

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു വരുന്ന 'ബെറ്റര്‍ ഹാഫ്' രണ്ട് ഷെഡ്യൂളുകളിലാണ് പൂര്‍ത്തീകരിക്കുന്നത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.

Also Read: നൊമ്പരങ്ങള്‍ മാറ്റാൻ ഒരു കപ്പ് ചായ മതി! മഴ, ചായ ഇഷ്ടത്തെ കുറിച്ച് ഭാവന

മേഘ തോമസാണ് നായിക

പാ വ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ വന്ന പുതുമുഖ താരം മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ രമേശന്‍, ഡോ റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

അണിയറ പ്രവർത്തകർ

ഛായാഗ്രഹണം സാഗര്‍ അയ്യപ്പന്‍, ഗാനരചന റോണ കോട്ടൂര്‍, സംഗീതം, പശ്ചാത്തല സംഗീതം സാംസണ്‍ കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമ്പിളി, എഡിറ്റിങ് രാജേഷ് കോടോത്ത്, ആര്‍ട്ട് അഖില്‍ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍ തുടങ്ങിയവരും...

ഓൺലൈൻ റിലീസ്

ചീഫ് അസോ. ഡയറക്ടര്‍ രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്‍, സൗണ്ട് ഡിസൈന്‍ മനോജ് മാത്യു, സ്റ്റില്‍സ് സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്, ഡി ഐ അലക്സ് വര്‍ഗ്ഗീസ് സ്റ്റുഡിയോ ടീം മീഡിയ കൊച്ചി എന്നിവരുമാണ് അണിയറപ്രവര്‍ത്തകര്‍.

Also Read: വിവാദമായ ഇൻസ്റ്റാഗ്രാം സ്റ്റോറി; സൈബറാക്രമണങ്ങൾക്ക് മറുപടിയുമായി അഹാന!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്