ആപ്പ്ജില്ല

ലോകപ്രശസ്ത ഛായാഗ്രാഹകരോടൊപ്പം ജോമോൻ ടി. ജോണും

ജ‍ർമ്മൻ കമ്പനിയായ എആ‍ർആ‍ർഐ നൽകിയ ക്യാമറ ഉപയോഗിച്ചാണ് ജോമോൻ ടി.ജോൺ എന്നു നിന്‍റെ മൊയ്തീൻ ഷൂട്ട് ചെയ്ത

TNN 21 Apr 2016, 11:13 pm
ജ‍ർമ്മൻ കമ്പനിയായ എആ‍ർആ‍ർഐ നൽകിയ ക്യാമറ ഉപയോഗിച്ചാണ് ജോമോൻ ടി.ജോൺ എന്നു നിന്‍റെ മൊയ്തീൻ ഷൂട്ട് ചെയ്തത്. സിനിമാ ചിത്രീകരണം ചിലവേറിയതിനാൽ ഗുണമേന്മ കൂടിയ ഛായാഗ്രാഹണത്തിനായി മികച്ച ക്യാമറകൾ ഇവർ വാടകയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ എആർആർഐ കമ്പനി വാടകയ്ക്ക് നൽകിയ ക്യാമറകളിൽ ഷൂട്ട് ചെയ്തതിൽ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ കൂട്ടിയിണക്കി ഒരു വീഡിയോ കമ്പനി തയ്യാറാക്കി.
Samayam Malayalam jomon t john with world famous videographerss
ലോകപ്രശസ്ത ഛായാഗ്രാഹകരോടൊപ്പം ജോമോൻ ടി. ജോണും


ഇതിൽ ഒാസ്കർ ചിത്രമായ ദ റെവനെന്‍റ്, മിഷൻ ഇംപോസിബിൾ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളുടെ ദൃശ്യങ്ങളോടൊപ്പം എന്നു നിന്‍റെ മൊയ്തീൻ സിനിമയുടെ ദൃശ്യങ്ങളുമുണ്ട്. കൂടാതെ ബാഹുബലിയുടേയും. കെ.കെ സെന്തിൽ കുമാറാണ് ബാഹുബലിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ജോമോൻ തന്‍റെ ഫേസ്ബുക്ക് പേജിൽ ഇത് ഷെയ‍‍ർ ചെയ്തിട്ടുമുണ്ട്.

The Looks of ALEXA from ARRI on Vimeo.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്