ആപ്പ്ജില്ല

June Uyarum Song:വരികൾ ഇതാ

രജിഷ വിജയൻ ഏറെക്കാലത്തിന് ശേഷം ശക്തമായ കഥാപാത്രവുമായി എത്തിയ ചിത്രമാണ് ജൂൺ.

Authored byറിയ തോമസ് | Samayam Malayalam 6 Dec 2022, 10:34 pm
ഇഫ്തി സംഗീത സംവിധാനം നിർവഹിച്ച ഉയരും മഞ്ഞലയിൽ എന്ന ഗാനം അതിൻ്റെ വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ഗാനമണാ. ജൂൺ എന്ന ചിത്രത്തിലെ ഗൗരി ലക്ഷ്മി പാടിയ ഈ ഗാനത്തിൻ്റെ വരികൾ അനു എലിസബത്ത് ജോസിൻ്റേതാണ്.
Samayam Malayalam june movie uyarum song malayalam lyrics
June Uyarum Song:വരികൾ ഇതാ


ഗാനത്തിൻ്റെ വരികൾ ഇതാ

ഉയരും മഞ്ഞലയില്‍
മറയും നിന്‍ അലകൾ
ഒരു പൂക്കാലം പൊഴിയുമീ ഇലകൾ

മനസ്സിലീയോര്‍മകൾ
കുരുന്നു പൂക്കളായ്
വിടര്‍ന്നു നിന്നോ
അടര്‍ന്നൊരീ മോഹവും
കൊരുത്തു ചേര്‍ത്തുവോ
നിറങ്ങളാലേ

അറിയാതെ നെഞ്ചിന്‍റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനോ
പിരിയാതെ പോയൊരാ വഴിത്താരില്‍
നിറയെ പൊഴിഞ്ഞൊരോര്‍മ പൊൻമാരി തന്നില്‍
നനഞ്ഞു നീ

തിരികെ മടങ്ങുന്നൊരലകളിലെ വെൺ
മൺതരികള്‍ പോലെ ഓര്‍മകളൂറി നിന്നിലേ
നിറഞ്ഞ നിലാവില്‍
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നില്‍
കവിതയായ്

Uyarum manjalayil
Marayum nin alakal
Oru pookkaalam pozhiyumee ilakal


Manassileeyormakal
Kurunnu pookkalay
Vidarnnu ninno
Adarnnoree mohavu
Koruthu cherthuvo
Nirangalaale

Ariyathe nenjinte izhakalilaaro
Neytha priyamolum aa mukhamonnu kaanaanaay
Virunnu varaano
Piriyaathe poyora vazhithaaril
Niraye pozhinjororma ponmaari thannil
Nananju nee


Thirike madangunnoralakalile ven
Mantharikal pole
Ormakaloori ninnile
Niranja nilaavil
Parayathe ninna vaakkilellaame
Ariyathepoya theeramohangal ninnil
Kavithayaay
ഓതറിനെ കുറിച്ച്
റിയ തോമസ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്