ആപ്പ്ജില്ല

മായാനദിയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് ശബരീനാഥൻ

ആഷിഖ് അബു സംവിധാനം ചെയ്ത് മായാനദി സിനിമയിലെ സ്ത്രീവിരുദ്ധതയെ എന്താണ് ആരും കാണാതെ പോവുന്നതെന്ന് കെഎസ് ശബരീനാഥൻ എംഎൽഎ

TNN 14 Jan 2018, 12:11 pm
ആഷിഖ് അബു സംവിധാനം ചെയ്ത് മായാനദി സിനിമയിലെ സ്ത്രീവിരുദ്ധതയെ എന്താണ് ആരും കാണാതെ പോവുന്നതെന്ന് കെഎസ് ശബരീനാഥൻ എംഎൽഎ. സിനിമയിലെ ഒരു സീൻ തികച്ചും സ്ത്രീവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam k s sabarinadhan against mayanadhi movie
മായാനദിയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് ശബരീനാഥൻ


കെഎസ് ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:

ഇന്ന് ഏരീസിൽ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്‌തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന്‌ കരണത്ത് അടിച്ചുവീഴ്ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിർഭാഗ്യവശാൽ നദിപോലെ ഒഴുകിയ ഓൺലൈൻ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണം. അതിൽ നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്