ആപ്പ്ജില്ല

Kurumbi Song Lyrics: കാമുകിയിലെ 'കുറുമ്പി' യുടെ വരികൾ

ഹരിനാരായണൻ്റെ വരികൾക്ക് ഗോപീ സുന്ദറിൻ്റേതാണ് സംഗീതം

Samayam Malayalam 26 Sept 2018, 1:50 pm
'ഇതിഹാസ'യുടെ സംവിധായകൻ ബിനു എസ് സംവിധാനം ചെയ്ത ചിത്രമാണ് "കാമുകി". അസ്‌കർ അലി, അപർണ്ണ ബാലമുരളി, തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ 'കുറുമ്പീ' എന്ന ഗാനത്തിലെ വരികൾ
Samayam Malayalam kurumbi


അപ്പൂപ്പൻ താടിക്കൊപ്പം
കെട്ടുപൊട്ടിച്ചു പായാനാണേ
മോഹം നിൻ മോഹം
മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ
മോഹം നിൻ മോഹം
ഒളിച്ചുചെന്നൊതുക്കമായ്
പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ
പല കൊതിയായ്

പുരയ്ക്കകത്തൊരായിരം
കുറുമ്പുമായ്‌ പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി

കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ

പൊടിമണ്ണു കുഴച്ചുരുട്ടിയിവൾ
ചുടുന്നപ്പമെൻ മനസ്സിൽ
കനവിൻ്റെ ചെറു ചിരട്ടകളിൽ കുറുമ്പീ
കുസൃതിക്കുഴലൂതിയിവൾ
കൊതിച്ചോടി വന്നടുക്കേ
കളിമുറ്റമിനിയുണർന്നുയരും കുറുമ്പീ

കാറ്റായ് ചിറകു
വിരിച്ചുവന്ന കുറുമ്പീ
പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പീ
ആരും കുലുങ്ങിവിറയ്ക്കും
കുട്ടിക്കുറുമ്പീ
നീയേ കുറുമ്പി കുറുമ്പി കുറുമ്പിയേ

കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ

അപ്പൂപ്പൻതാടിക്കൊപ്പം
കെട്ടുപൊട്ടിച്ചു പായാനാണേ
മോഹം നിൻ മോഹം
മാനത്തെ നക്ഷത്രത്തെ
പപ്പടം പോലെ പൊട്ടിച്ചീടാൻ
മോഹം നിൻ മോഹം

ഒളിച്ചുചെന്നൊതുക്കമായ്
പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ
പല കൊതിയായ്
പുരയ്ക്കകത്തൊരായിരം
കുറുമ്പുമായ്‌ പറന്നിടാം
ചിരിപ്പടക്കമാണിവൾ
മിടുമിടുക്കി

കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ
കുറുമ്പീ കുറുമ്പീ കുറുമ്പീ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്