ആപ്പ്ജില്ല

സൂര്യയ്ക്ക് പിറന്നാൾ സമ്മാനം; 'സൂരറൈ പോട്രി'ലെ 'കാട്ടു പയലേ...കൊഞ്ചി പോടാ' ഗാനം

സൂര്യയുടെ 45-ാം ജന്മദിനത്തിൽ 'സൂരറൈ പോട്ര്' സിനിമയിലെ പുതിയൊരു ഗാനത്തിലെ ദൃശ്യ ശകലങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

Samayam Malayalam 23 Jul 2020, 12:03 pm
സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രമാണ് 'സൂരറൈ പോട്ര്'. വേനൽ അവധിക്കാലത്ത് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന സിനിമയുടെ റിലീസ് കൊറോണ ലോക്ക് ഡൗൺ കാരണം അനിശ്ചിതത്തിലായിരുന്നു. കൊവിഡ് കാലത്തിന് ശേഷം ജന ജീവിതം സാധാരണ ഗതിയിലാകുന്നതോടെ ചിത്രം പ്രദർശനത്തിനെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നിർമ്മാതാക്കളായ 2 ഡി എന്‍റര്‍ടെയ്ൻമെന്‍റ്സും ,സിഖിയ എന്‍റര്‍ടെയ്ൻമെന്‍റ്സും.
Samayam Malayalam film


Also Read: തമിഴകത്തിന്‍റെ 'നടിപ്പിന്‍ നായകന്‍'! 45ന്‍റെ നിറവിൽ സൂര്യ
ഇപ്പോഴിതാ സൂര്യയുടെ 45 - മത്തെ ജന്മദിനമായ ഇന്ന് സൂരറൈ പോട്രൂ വിലെ പുതിയൊരു ഗാനത്തിന്‍റെ ഒരു നിമിഷ ദൈർഘ്യമുള്ള ഗാന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ' വെയ്യോൻ സില്ലി' ,'മണ്ണുരുണ്ടയ്' എന്നീ ഗാനങ്ങളും സിനിമയുടെ ടീസറും ഏറെ വൈറലായിരുന്നു. ഇന്നിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ കാട്ടു പയലേ ... കൊഞ്ചി പോടാ ' എന്ന ഗാനത്തിന്‍റെ ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യ ശകലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Also Read: എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും റിക്വസ്റ്റ് വന്നാല്‍ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി വിനീത്

സൂര്യയും അപർണാ ബാല മുരളിയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്നുള്ള പ്രണയ ദൃശ്യങ്ങളാണ് സമ്പന്നമാണ് പുതിയ വീഡിയോയിലെ ദൃശ്യങ്ങള്‍. ഇതിനകം ലക്ഷകണക്കിന് കാഴ്ചക്കാരെ വീഡിയോ നേടികഴിഞ്ഞിട്ടുണ്ട്. സുധാ കൊങ്കര സംവിധാനം ചെയ്‌തിരിക്കുന്ന സൂരറൈ പോട്രൂ വിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി .വി .പ്രകാശ് കുമാറാണ് .സ്‌പാർക് പിക്‌ചേഴ്‌സാണ് ചിത്രം കേരളത്തിൽ പ്രദര്‍ശനത്തിനെത്തികിക്കുന്നത്. സി കെ അജയ് കുമാറാണ് സിനിമയുടെ കേരളത്തിലെ വാര്‍ത്താ പ്രചരണം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്