ആപ്പ്ജില്ല

ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്തി 'കബാലി' കാണാൻ ഓഫ‍‍ര്‍

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കബാലി' കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികൾക്ക് ഉഗ്രൻ ഓഫറുമായി പ്രമുഖ വിമാന സര്‍വ്വീസിലൊന്നായ എയര്‍ ഏഷ്യ. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നറായ ‘എയ

TNN 18 Jun 2016, 6:26 pm
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കബാലി' കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികൾക്ക് ഉഗ്രൻ ഓഫറുമായി പ്രമുഖ വിമാന സര്‍വ്വീസിലൊന്നായ എയര്‍ ഏഷ്യ. ചിത്രത്തിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നറായ ‘എയര്‍ ഏഷ്യ’യുടെ വിമാനത്തില്‍ റിലീസ് ദിനമായ ജൂലൈ 15ന് ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ‘കബാലി’ കാണാനുള്ള തീയേറ്റര്‍ ടിക്കറ്റ്, പ്രത്യേക മെനു ഉള്‍പ്പെടെ ഭക്ഷണം, റിട്ടേണ്‍ ടിക്കറ്റ്, ചിത്രത്തിന്റെ ഓഡിയോ സിഡി എന്നിവ നല്‍കുമെന്നാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
Samayam Malayalam kabali first show offer from air asia
ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലെത്തി 'കബാലി' കാണാൻ ഓഫ‍‍ര്‍


രാവിലെ ആറ് മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ഏഴിന് ചെന്നൈയില്‍ എത്തും. യാത്രക്കാര്‍ക്ക് തീയേറ്ററിലേക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഷോ കഴിഞ്ഞ് മൂന്നിന് ചെന്നൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് പോവുകയും ചെയ്യാം. 7860 രൂപയാണ് ഈ സ്‌പെഷ്യല്‍ പാക്കേജിന് നല്‍കേണ്ട തുക. ഇത്തരത്തില്‍ ‘3’, ‘സമര്‍’, ‘നേരം’, ‘മാന്‍ കരാട്ടെ’ എന്നീ ചിത്രങ്ങളുമായും ‘എയര്‍ ഏഷ്യ’ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്