ആപ്പ്ജില്ല

ചരിത്രമായി കബാലി പ്രീമിയര്‍ ഷോ മലേഷ്യയില്‍

ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 9 മണിക്ക് ക്വലാലംപ്പുരിലെ ഫെഡറൽ സിനിമാക്സ് തീയറ്ററിലാണ് പ്രദർശനം നടന്നത്.

TNN 22 Jul 2016, 10:17 am
ക്വലാ ലംപുർ: ലോകം മുഴുവൻ കബാലിയുടെ വരവിനായി കാത്തിരിക്കുമ്പോൾ റിലീസിന്‍റെ ഒരു ദിവസം മുൻപ് തന്നെ കബാലിയുടെ പ്രീമിയർ ഷോ മലേഷ്യയിൽ നടത്തി. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 9 മണിക്ക് ക്വലാലംപ്പുരിലെ ഫെഡറൽ സിനിമാക്സ് തീയറ്ററിലാണ് പ്രദർശനം നടന്നത്.
Samayam Malayalam kabali premiere show in malasia makes history
ചരിത്രമായി കബാലി പ്രീമിയര്‍ ഷോ മലേഷ്യയില്‍


തലൈവർ രജനികാന്തിന്‍റെ കൂറ്റൻ കട്ടൗട്ടുകള്‍ തീയറ്ററിനു മിന്‍പില്‍ സ്ഥാപിച്ചിരുന്നു.ആരാധകർക്ക് ആവേശം പകരാൻ പുറത്തിറക്കിയ കബാലി ടി- ഷർട്ടുകള്‍ പ്രദര്‍ശനത്തിനു മുന്‍പേ വിറ്റു തീര്‍ന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ നിർമിത ചിത്രം വിദേശ രാജ്യങ്ങളിൽ ഇത്ര വിപുലമായ ഒരുക്കങ്ങളോടെ പ്രദർശനം നടത്തുന്നത്. അമേരിക്കയിൽ തന്നെ 400ഓളം തിയറ്ററുകളാണ് കബാലി പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്