സംവിധായകൻ ഡീകെയ് സംവിധാനം ചെയുന്ന പുതിയ ചിത്രമായ 'കവലയ് വേണ്ടാം'മിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജീവയും കാജൽ അഗർവാളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്ന ചിത്രത്തിന്റെ ഗാന രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡാൻസ് മാസ്റ്റർ ഷെരിഫ് ആണ് ചിത്രത്തിന്റെ കൊറിയോഗ്രഫി നിർവഹിക്കുന്നത്. സ്വിമ്മിങ് പൂളിൽ വച്ച് ചിത്രീകരിക്കുന്ന മനോഹരമായ രംഗങ്ങൾ ഈ പാട്ടുകളുടെ പ്രത്യേകതയാണ്. ഇതിനായി ഏകദേശം 7 മണിക്കൂറോളമാണ് ജീവയും കാജലും വെള്ളത്തിനുള്ളിൽ ചെലവിടുന്നത്.
സ്വിമ്മിങ് പൂളിലെ ഗാന രംഗങ്ങളുമായി ജീവയും കാജലും
ഏകദേശം 7 മണിക്കൂറോളമാണ് ജീവയും കാജലും വെള്ളത്തിനുള്ളിൽ ചെലവിടുന്നത്.
TNN 29 Jul 2016, 12:46 pm