ആപ്പ്ജില്ല

ദീപിക പദുക്കോണിൻ്റെ മൂക്കു ചെത്തുമെന്ന് ക‍ര്‍ണിസേനയുടെ ഭീഷണി

പദ്മാവതി സിനിമയ്ക്കെതിരെ പുതിയ ഭീഷണി

TNN 16 Nov 2017, 5:34 pm
ജയ്‍‍പൂര്‍: രജപുത്ര റാണി പദ്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പദ്മാവതിയ്ക്കെതിരെ പുതിയ ഭീഷണി. ചിത്രത്തിൽ പദ്മാവതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദീപിക പദുക്കോണിൻ്റെ മൂക്ക് ചെത്തിക്കളയുമെന്ന് രാജസ്ഥാനിലെ സംഘടനയായ ക‍ര്‍ണി സേന ഭീഷണിപ്പെടുത്തി. ഒപ്പം ചിത്രം റിലീസ് ചെയ്യുന്ന ഡിസംബ‍ര്‍ ഒന്നിന് രാജ്യവ്യാപകമായി ബന്ദിനും കര്‍ണി സേന ആഹ്വാനം ചെയ്തു.
Samayam Malayalam karni sena threat to cut deepika padukones nose
ദീപിക പദുക്കോണിൻ്റെ മൂക്കു ചെത്തുമെന്ന് ക‍ര്‍ണിസേനയുടെ ഭീഷണി


സ്ത്രീകള്‍ക്കെതിരെ രജപുത്രര്‍ കൈ ഉയര്‍ത്തിയിട്ടില്ലെന്നും എന്നാൽ അങ്ങനെ ചെയ്യേണ്ടി വന്നാൽ അത് ദീപികയുടെ നേ‍ര്‍ക്കായിരിക്കുമെന്നും കര്‍ണിസേനയുടെ നേതാവ് വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ പിതാമഹൻമാര്‍ രക്തം കൊണ്ട് ചരിത്രം രചിച്ചവരാണെന്നും അതിനെ കറുപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ലക്ഷ്മണൻ ശൂര്‍പ്പണഖയോടു ചെയ്തത് ദീപികയ്ക്കും അനുഭവിക്കേണ്ടിവരുമെന്നും വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നു.

വെള്ളിയാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിച്ചിട്ടില്ലെങ്കിൽ റാണി പദ്മാവതിയുടെ ചിറ്റോര്‍ഗ‍ഡ് കോട്ടയിലേയ്ക്ക് വിനോദസഞ്ചാരികളെ കയറ്റി വിടാൻ അനുവദിക്കില്ലെന്നും കര്‍ണിസേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ കോട്ടയിൽ ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് ഒരു തീയേറ്ററിന്‍റെ ടിക്കറ്റ് കൗണ്ടര്‍ കര്‍ണിസേന അടിച്ചു തകര്‍ത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്