ആപ്പ്ജില്ല

അനിയൻ കുഞ്ചാക്കോ ബോബനൊപ്പം; ചേച്ചി ദുൽഖറിനൊപ്പവും

കുഞ്ഞനിയൻ കുഞ്ചാക്കോ ബോബനൊപ്പം അഭിയനിച്ചതിനുപിന്നാലെ ചേച്ചിക്ക് ദുൽഖറിനൊപ്പം അഭിനയിക്കാൻ അവസരം. പറഞ്ഞുവരുന്നത് മറ്റാരേയും പറ്റിയല്ല, ബോളിവുഡിലെ തിരക്കേറിയ ഛായാഗ്രാഹകൻ സി.കെ മുര

TNN 31 May 2016, 9:42 pm
കുഞ്ഞനിയൻ കുഞ്ചാക്കോ ബോബനൊപ്പം അഭിയനിച്ചതിനുപിന്നാലെ ചേച്ചിക്ക് ദുൽഖറിനൊപ്പം അഭിനയിക്കാൻ അവസരം. പറഞ്ഞുവരുന്നത് മറ്റാരേയും പറ്റിയല്ല, ബോളിവുഡിലെ തിരക്കേറിയ ഛായാഗ്രാഹകൻ സി.കെ മുരളീധരന്‍റെ രണ്ട് കുട്ടികളെപറ്റിയാണ്.
Samayam Malayalam karthika and akash enter into films
അനിയൻ കുഞ്ചാക്കോ ബോബനൊപ്പം; ചേച്ചി ദുൽഖറിനൊപ്പവും


റോഷൻ ആൻഡ്രൂസിന്‍റേതായി പുറത്തിറങ്ങിയ സ്കൂൾ ബസ് എന്ന സിനിമയിൽ അഭനയിച്ച മാസ്റ്റര്‍ ആകാശ് മുരളീധരൻ ഇതിനകം ഏറെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. കുഞ്ചാക്കോബോബനൊപ്പം നല്ലൊരു വേഷത്തിലാണ് ആകാശ് എത്തിയത്.

അപ്പോഴിതാ ആകാശിന്‍റെ സഹോദരി കാ‍ർത്തിക മുരളീധരൻ ദുൽഖർ സൽമാന്‍റെ അമൽ നീരദ് ചിത്രത്തിലെ നായികയായിരിക്കുകയാണ്. ആക്ഷൻ ഹീറോ ബിജു ഫെയിം അനു ഇമ്മാനുവേൽ ആയിരുന്നു ആദ്യം നായികയെങ്കിലും പിന്നീട് അത് കാർത്തികയ്ക്ക് ലഭിക്കുകയായിരുന്നു. ബാംഗ്ലൂര്‍ സൃഷ്ടി ഓഫ് സ്കൂൾ ആർട്സിലെ ബിരുദ വിദ്യാ‍ർത്ഥിയാണ് കാർത്തിക. സ്കൂൾ ബസ് എന്ന ചിത്രത്തിന്റെ ക്യാമറമാനും ഇവരുടെ പിതാവ് സി.കെ മുരളീധരൻ ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്