ആപ്പ്ജില്ല

യുവനിര നായകന്മാര്‍ അവഗണിക്കുന്നു; കാവ്യ

സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിൻെറ കാരണം വ്യക്തമാക്കി കാവ്യ മാധവൻ. അടുത്ത കാലത്ത്

TNN 20 Nov 2016, 7:21 pm
സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിൻെറ കാരണം വ്യക്തമാക്കി കാവ്യ മാധവൻ. അടുത്ത കാലത്ത് പുതിയ സിനിമകളൊന്നും കാവ്യയുടേതായി ഇല്ല. പുതിയ നായകന്‍മാര്‍ക്ക് തന്നെ വേണ്ടെന്നതാണ് കാരണമായി കാവ്യ പറയുന്നത്.
Samayam Malayalam kavya madhavan response on break from film
യുവനിര നായകന്മാര്‍ അവഗണിക്കുന്നു; കാവ്യ


പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ടെന്നും എന്നാല്‍ താല്‍പ്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നെന്നും കാവ്യ വ്യക്തമാക്കി. കാമ്പില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടെന്ന തീരുമാനത്തിലാണ് താനെന്നും കാവ്യ വ്യക്തമാക്കുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'പിന്നെയും' എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ജീത്തു ജോസഫിന്റെ സിനിമയാണ് കാവ്യ ഒടുവില്‍ കരാര്‍ ചെയ്തിരിക്കുന്ന സിനിമ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്