ആപ്പ്ജില്ല

ജൂലൈ നാലിന് മീശമാധവനെ ഓര്‍ത്ത് ‘രുഗ്മിണി’

ജൂലൈ നാലിന് പഴക്കമുള്ള ഒാ‍ർമ്മയിലാണ് കാവ്യ മാധവൻ. 'മീശമാധവന്റെ' ഓര്‍മകളാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ

TNN 4 Jul 2016, 8:57 pm
ജൂലൈ നാലിന് പഴക്കമുള്ള ഒാ‍ർമ്മയിലാണ് കാവ്യ മാധവൻ. 'മീശമാധവന്റെ' ഓര്‍മകളാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കരിമിഴിക്കുരുവി പങ്കുവെക്കുന്നത്. പതിനാല് വര്‍ഷം മുന്‍പ് ഒരു ജൂലൈ നാലിനായിരുന്നു മീശമാധവന്‍ റിലീസ് ആയത്. ദിലീപ്-കാവ്യ ജോഡികളുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു മീശമാധവന്‍.
Samayam Malayalam kavya madhvan fb post about meesa madhavan
ജൂലൈ നാലിന് മീശമാധവനെ ഓര്‍ത്ത് ‘രുഗ്മിണി’


"എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മീശമാധവനിലെ രുഗ്മിണി. പ്രകൃതിയും പ്രണയവും പ്രമേയത്തിലലിഞ്ഞ് ചേര്‍ന്ന് പാട്ടുകളുടേയും പൊട്ടിച്ചിരികളുടേയും പൂക്കാലമൊരുക്കിയ ചിത്രം”. കരിമിഴിക്കുരുവിയായും ചേലൊത്ത ചെമ്പരുന്തായും ചേക്ക് എന്ന ഗ്രാമത്തിലൂടെ ചിറകുവിടര്‍ത്തി പറന്നതിന്റെ നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നു വീണ്ടും ജൂലൈ നാല്”. - കാവ്യ കുറിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്