ആപ്പ്ജില്ല

നിവിൻ്റെ കായകുളം കൊച്ചുണ്ണി നൂറു കോടി ക്ലബിൽ

മോഹന്‍ലാല്‍ നായകനായെത്തിയ പുലിമുരുകൻ 150 കോടിയാണ് നേടിയത്

Samayam Malayalam 21 Nov 2018, 12:43 pm
മലയാള സിനിമാ ചരിത്രത്തില്‍ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. ചിത്രം യേറ്ററിലെത്തി നാൽപ്പത് ദിവസത്തിന് ശേഷമാണ് നൂറുകോടി ക്ലബിലെത്തുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തക‍ർ പറഞ്ഞു. ചിത്രത്തിൻ്റെ ആഗോള നേട്ടത്തിൽ നിന്നുമാണ് ഇൗ നേട്ടം കൈവരിച്ചതെന്നും അറിയറക്കാ‍ർ വ്യക്തമാക്കി. 45 കോടി രൂപയോളം ബജറ്റിൽ കൊച്ചുണ്ണി നി‍ർമ്മിച്ചത് ഗോകുലം ഗോപാലനായിരുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രം നിവിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. പ്രിയ ആനന്ദ്, ബാബു ആൻ്റണി ,സണ്ണി വെയ്ന്‍ എന്നിവരും ചിത്രത്തിലുണ്ട്.
Samayam Malayalam DrPqtpUWsAE-nWi


ചിത്രത്തിൻ്റെ കണക്കുകൾ

കേരള/ഔട്ട് സൈഡ് കേരള കളക്ഷന്‍ - 57 കോടി

സാറ്റലൈറ്റ് റേറ്റ് - 15 കോടി

ജി.സി.സി - 18 കോടി

ഔട്ട് സൈഡ് ജി.സി.സി - 4.82 കോടി

ഓഡിയോ,വീഡിയോ റൈറ്റ്സ് - 1 കോടി

ഡബ്ബിങ്ങ് റൈറ്റ്സ് - 3.35 കോടി

ഹിന്ദി റൈറ്റ്സ് - 3 കോടി

ആകെ 102.32 കോടി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്