ആപ്പ്ജില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ഇന്ദ്രൻസ്

മികച്ച നടിയായി വീണ്ടും പാര്‍വതി; അവാര്‍ഡ് ജേതാക്കളിൽ ഏറെയും പുതുമുഖങ്ങള്‍

TNN 8 Mar 2018, 8:00 pm
തിരുവനന്തപുരം: ഈ വര്ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാനസര്ക്കാര് അവാര്ഡിന് രാഹുൽ റിജി നായര് സംവിധാനം ചെയ്ത 'ഒറ്റമുറി വെളിച്ചം' അര്ഹമായി. 'ആളൊരുക്കം' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്കാരം നേടി. 'ടേക്ക് ഓഫി'ലെ അഭിനയത്തിന് നടി പാര്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
Samayam Malayalam 28879533_1643521545742680_1937416156_o


'ഈ.മ.യൗ' എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള അവാര്ഡ് ലഭിച്ചു. 'ടേക്ക് ഓഫി'ന്റെ സംവിധാകയൻ മഹേഷ് നാരായണൻ ആണ് മികച്ച നവാഗതസംവിധായകൻ.

മികച്ച സ്വഭാവ നടൻ: അലൻസിയർ

മികച്ച സ്വഭാവ നടി: പൗളി വത്സൻ

മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം.

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)

മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി)

മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു

ടി.വി ചന്ദ്രന് അധ്യക്ഷനായ അവാര്ഡ് നിര്ണയ സമിതിക്ക് മുന്പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് പട്ടികയിൽ ഉണ്ടായിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്