ആപ്പ്ജില്ല

ലൗജിഹാദ് വിഷയവുമായി 'കിസ്മത്ത്' ട്രെയില‍ർ

നവാഗതനായ ഷാനവാസ് ബി ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കിസ്മത്തി'ന്റെ ട്രെയിലർ എത്തി. രാജീവ് രവി നി

TNN 20 Jul 2016, 9:33 pm
നവാഗതനായ ഷാനവാസ് ബി ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കിസ്മത്തി'ന്റെ ട്രെയിലർ എത്തി. രാജീവ് രവി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗമാണ് നായകന്‍. പ്രണയ കഥയാണ് ചിത്രം പറയുന്നത്. ശ്രുതി മേനോനാണ് നായിക. വിനയ് ഫോര്‍ട്ട്, അലെന്‍സിയര്‍, എനില്‍ പി നെടുമങ്ങാട്, സുനില്‍ സുഗത, പി ബാലചന്ദ്രന്‍, സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പോലീസ് ഓഫീസറുടെ വേഷത്തിൽ വിനയ് ഫോർട്ടിന്‍റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ.
Samayam Malayalam kismat trailor
ലൗജിഹാദ് വിഷയവുമായി 'കിസ്മത്ത്' ട്രെയില‍ർ




സീരിയലുകളിലൂടെയും മറ്റും അഭിനയലോകത്തേക്കെത്തിയ ഷെയ്ൻ അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ സിനിമകളിലും ശ്രദ്ധേയവേഷങ്ങൾ അഭിനയിച്ചിരുന്നു. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളുടേയും ഭാഗമായിട്ടുണ്ട്. ലാൽ ജോസാണ് എൽജെ ഫിലിംസ് ബാനറിലൂടെ സിനിമ വിതരണത്തിനെത്തിക്കുന്നതും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്