ആപ്പ്ജില്ല

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി തമിഴ് പേസും, 'ഗൂഗിള്‍ കുട്ടപ്പനി'ൽ വൃദ്ധനാകാൻ കെ.എസ്. രവികുമാര്‍!

സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 2.5 എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക

Samayam Malayalam 29 Jan 2021, 4:25 pm
സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. ‘ഗൂഗിള്‍ കുട്ടപ്പന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ്.
Samayam Malayalam ks ravikumar tharshan starrer google kuttappan android kunjappan to speak tamil this time
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇനി തമിഴ് പേസും, 'ഗൂഗിള്‍ കുട്ടപ്പനി'ൽ വൃദ്ധനാകാൻ കെ.എസ്. രവികുമാര്‍!

Also Read: ദേ നമ്മുടെ മാളൂട്ടിയും മാമാട്ടിക്കുട്ടിയും! മനം കവർ‍ന്ന് മിറർ സെൽഫി


പൂജ ചടങ്ങുകൾ

ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. യോഗി ബാബുവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തര്‍ഷാന്‍ അവതരിപ്പിക്കുന്നത് ചിത്രത്തിൻ്റെ മലയാളം പതിപ്പായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ്.

ഫെബ്രുവരി 15 മുതല്‍ ഷൂട്ടിങ്

തെങ്കാശി, കുട്രാലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുക. ഫെബ്രുവരി 15 മുതല്‍ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അണിയറപ്രവർത്തകർ

ഏപ്രിലോടെ വിദേശത്ത് പത്തു ദിവസത്തെ ഷൂട്ടിങും അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിട്ടുണ്ട്. ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിക്കുന്നത് രവി കുമാര്‍ തന്നെയാണ്.

ജിബ്രാനാണ് സംഗീത സംവിധാനം

രവി കുമാറിന്റെ സംവിധാന സഹായികളായി പത്തു വര്‍ഷത്തിലേറെയായി സംവിധാന സഹായികളായി പ്രവര്‍ത്തിച്ച വ്യക്തികളാണ് ശബരിയും ശരവണനും. രവി കുമാര്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജിബ്രാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

Video-K.G.F Chapter 2 റിലീസ് തിയതി ഇന്ന് പുറത്ത് വിടും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്