ആപ്പ്ജില്ല

'ജോണി ജോണി യെസ് അപ്പ'യിലെ ജീവനും ആത്മാവും മംമ്തയാണ്

മറ്റു കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന അവരുമായെല്ലാം ബന്ധമുള്ള ഒരു കഥാപാത്രമാണ് മംമ്തയുടേത്

Samayam Malayalam 6 Oct 2018, 9:06 pm
ചാക്കോച്ചനെ നായകനാക്കി ജി മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജോണി ജോണി യെസ് അപ്പ'യിലെ ജീവനും ആത്മാവും മംമ്ത മോഹൻദാസാണെന്ന് തിരക്കഥാകൃത്ത് ജോജി തോമസ്. തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ജോജി തോമസ് ഇക്കാര്യം പറഞ്ഞത്.
Samayam Malayalam kunchacko bobans johnny johnny yes appa mamta is the heart and soul of the movie
'ജോണി ജോണി യെസ് അപ്പ'യിലെ ജീവനും ആത്മാവും മംമ്തയാണ്


ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നതെന്ന് ജോജി കുറിച്ചു. മറ്റു കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന അവരുമായെല്ലാം ബന്ധമുള്ള ഒരു കഥാപാത്രമാണ് മംമ്ത അവതരിപ്പിക്കുന്ന അമലയുടേത്. ഒരുപക്ഷേ ഈ ചിത്രത്തിൻ്റെ ജീവനും ആത്മാവും മംമ്തയാണ്. തിരക്കഥാകൃത്ത് കുറിച്ചു.

അനു സിതാരയാണ് ചിത്രത്തിലെ മറ്റൊരു നായിക. കലാഭവൻ ഷാജോൺ, വിജയരാഘവൻ, ഗീത എന്നിവരും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തീയേറ്ററിൽ വന്നിരുന്ന് ചിരിക്കാനുള്ള ഒരു ചിത്രമായിരിക്കുമിതെന്നും എല്ലാത്തരം പ്രേക്ഷകരെയും പരിഗണിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്