തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ ചിത്രം കൊലയുതിർക്കാലം പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രം ഹഷിൻ്റെ സ്വതന്ത്രാവിഷ്കാരമാണ് കൊലയുതിർക്കാലം. മൂകയും ബധിരയുമായ ഒരു എഴുത്തുകാരിയുടെ മാനസിക വിഭ്രാന്തിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഇന്തോ അമേരിക്കൻ സംവിധായകനായ ചക്രി തൊലേത്തിയാണ് ചിത്രം ഒരുക്കുന്നത്. അജിതും, പാർവതി ഒാമനക്കുട്ടനും ഒന്നിച്ച ബില്ല 2വിൻ്റെ സംവിധായകനാണ് ചക്രി. ലണ്ടനാണ് പ്രധാന ലൊക്കേഷൻ. വംശു ബഗ്നാനിയാണ് നിർമ്മാണം. ചിത്രത്തിൻ്റെ ഹിന്ദി റിമേക്കിൽ തമന്നയാണ് നായിക.