ആപ്പ്ജില്ല

'തെളിവ്' ഒരു സസ്പെൻസ് ത്രില്ലർ; ട്രെയിലര്‍ മോഹൻലാൽ പുറത്തിറക്കി

എംഎ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമായ തെളിവ് ട്രെയിലർ മോഹൻലാൽ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ്

Samayam Malayalam 30 Sept 2019, 7:02 pm
സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ തെളിവിന്‍റെ ട്രെയിലര്‍ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു കുറ്റാന്വേഷണ കഥ പറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ തരുന്ന സൂചന. ഏറെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്.
Samayam Malayalam thelivu1


Also Read: ജാഗ്രൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്കാരം 'വൈറസി'ന്

ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. എം. ജയചന്ദ്രന്‍ പശ്ചാത്തല സംഗീതം, കല്ലറ ഗോപന്‍ സംഗീതസംവിധാനം, കെ. ജയകുമാര്‍, പ്രഭാ വര്‍മ, നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം, ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു.

Also Read: 'പ്രിയ മഹേഷ് അവസാനമായി നീ വരച്ചത് എന്നെയെന്നറിഞ്ഞപ്പോള്‍ ഉള്ളുവിറച്ചു': ലാൽ ജോസ്

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുമൊക്കെ സിനിമയിൽ വിഷയമാകുന്നുണ്ടെന്നാണ് സൂചന. ഇഥിക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേംകുമാറാണ് തെളിവ് നിര്‍മിച്ചത്. ഒക്ടോബർ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്