ആപ്പ്ജില്ല

ലാലേട്ടനൊപ്പം ഫാസിലും ഫാമിലിയും ഫേസ്ബുക്കിൽ...

ലാലേട്ടനൊപ്പം ഫാസിലും ഫാമിലിയും ഫേസ്ബുക്കിൽ...

TNN 13 Jun 2016, 10:33 pm
ലാലേട്ടനോടൊപ്പം ഒാരോരുത്തരാണ് ഓരോ ദിവസം ഇപ്പോൾ ഫേസ്ബുക്കിലെത്തുന്നത്. കഴിഞ്ഞ ദിവസം അത് മീനാക്ഷിക്കുട്ടിയായിരുന്നു. പിന്നെ മഹേഷിന്‍റെ സ്വന്തം ജിംസിയായ അപർണ്ണയായി. ഇപ്പോളിതാ സാക്ഷാൽ ഫാസിലും കുടുംബവുമൊത്തുള്ള ലാലേട്ടൻ ചിത്രം ഫേസ്ബുക്കിൽ വൈറലാവുകയാണ്.
Samayam Malayalam lal with fazil family
ലാലേട്ടനൊപ്പം ഫാസിലും ഫാമിലിയും ഫേസ്ബുക്കിൽ...





മോഹൻലാലും ഫഹദ് ഫാസിലും ഫർഹാൻ ഫാസിലുമാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. എന്നിലെ നടനെ വളർത്തിയ മനുഷ്യനാണ് പാച്ചിക്കയെന്ന ഫാസിലെന്നും അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നത് ഓർമ്മകളിലേക്കുള്ള നടത്തമാണെന്നും പറഞ്ഞാണ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.



മഞ്ഞിൽ വിരഞ്ഞപൂക്കളിൽ തുടങ്ങി നോക്കെത്താദൂരത്ത് കണ്ണും നട്ടിലൂടെ മണിച്ചിത്രത്താഴും കടന്ന് ഹരികൃഷ്ണൻസും ലൈഫ് ഈസ് ബ്യൂട്ടിഫുള്ളും പിന്നിട്ട് വിസ്മയതുമ്പത്തു വരെ എത്തിനിൽക്കുന്നതാണ് മോഹൻലാൽ ഫാസിൽ കൂട്ടുകെട്ട്. പ്രിയദർശന്‍റെ ഒപ്പം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നാണ് ആലപ്പുഴയിലെ ഫാസിലിന്‍റെ വീട്ടിലേക്ക് ലാലേട്ടനെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്