ആപ്പ്ജില്ല

ഹണിബീ 2.5ൽ ലാൽ പാടിയ 'ആമിനത്താത്ത' ഗാനം

'ഹണിബീ 2.5'ൽ ആസിഫ് അലിയുടെ സഹോദരൻ അസ്ക്കര്‍ അലിയും മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജിമോളുമാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

TNN 1 Aug 2017, 3:48 pm
'ഹണിബീ'യുടെ രണ്ടാം ഭാഗത്തിനിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രമായ 'ഹണിബീ 2.5'ലെ ആദ്യ ഗാനം പുറത്തുവിട്ടു. ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ പാടിയ 'ആമിനത്താത്ത' എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹണിബീയുടെ രണ്ടാം ഭാഗത്തിൽ ആസിഫും ഭാവനയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെങ്കിൽ 'ഹണിബീ 2.5'ൽ ആസിഫ് അലിയുടെ സഹോദരൻ അസ്ക്കര്‍ അലിയും മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജിമോളുമാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈജു അന്തിക്കാട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ കഥയും നിർമാണവും ലാലാണ് നിർവഹിക്കുന്നത്.
Samayam Malayalam lals new movie honey bee 2 5 first song is out
ഹണിബീ 2.5ൽ ലാൽ പാടിയ 'ആമിനത്താത്ത' ഗാനം




ശ്രീമൂലനഗരം വിജയനാണ് ആമിനത്താത്ത എന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. എഎം ജോസ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. ഹണി ബീ 2ന്‍റെ ലൊക്കേഷനിൽ തന്നെ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ലോകസിനിമാ ചരിത്രത്തിൽ തന്നെ ഈ രീതിയിലുള്ള ആദ്യചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഹണി ബീ 2ലെ മുഴുവൻ താരങ്ങളും ടെക്‌നീഷ്യൻസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.




Lal's New Movie Honey bee 2.5: First song is out

Director lal's New Movie Honey Bee 2.5 first song is out

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്