ആപ്പ്ജില്ല

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സൂഫിയും സുജാതയും ചോര്‍ന്നു!

ജയസൂര്യ, അതിഥി റാവു, ദേവ് മോഹന്‍, സിദ്ദീഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. സൂഫിയുടേയും സുജാതയുടേയും പ്രണയമാണ് ചിത്രം പറയുന്നത്.

Samayam Malayalam 3 Jul 2020, 2:28 pm
മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ചു കൊണ്ട് സൂഫിയും സുജാതയും റിലീസ് ചെയ്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള സിനിമയെന്ന പേര് ഇനി സുഫിയും സുജാതയ്ക്ക് സ്വന്തം. ജൂലെെ മൂന്ന് പുലര്‍ച്ച പന്ത്രണ്ട് മണിയോടെയായിരുന്നു സൂഫിയും സുജാതയും ആമസോണ്‍ പ്രെെമിലൂടെ റിലീസ് ചെയ്തത്. ഫ്രെെഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ഷാനവാസ് നാരണപ്പുഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രം ചോര്‍ന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
Samayam Malayalam latest malayalam film sufiyum sujatayum leaked online
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സൂഫിയും സുജാതയും ചോര്‍ന്നു!


Also Read: വട്ടം കറങ്ങുന്ന സൂഫി നട്ടം തിരിയുന്ന കാഴ്ചക്കാര്‍

തലവേദനയായി പ്രിന്റ്

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ടെലഗ്രാം ഗ്രൂപ്പുകളിലൂടേയും ടൊറന്റിലൂടേയും ലീക്കായിരിക്കുകയാണ്. പുതിയ സിനിമകളുടെ പെെറേറ്റഡ് പതിപ്പുകള്‍ സിനിമാ ലോകത്തിന് വലിയ തലവേദനയായി മാറുകയാണ്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം

നേരത്തെ റിലീസ് ചെയ്ത സിനിമകളുടേയും പെെറേറ്റഡ് കോപ്പി പുറത്തിറങ്ങിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് സൂഫിയും സുജാതയും ലീക്കായിരിക്കുന്നത്. ഇതോടെ ഒടിടി റിലീസിനെതിരായ പ്രധാന വാദങ്ങളിലൊന്ന് വീണ്ടും ശക്തമാവുകയാണ്.

സൂഫിയുടേയും സുജാതയുടേയും പ്രണയം

പ്രണയകഥയാണ് സൂഫിയും സുജാതയും. ജയസൂര്യ, അതിഥി റാവു, ദേവ് മോഹന്‍, സിദ്ദീഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. സൂഫിയുടേയും സുജാതയുടേയും പ്രണയമാണ് ചിത്രം പറയുന്നത്.

Also Read: 'കോപ്പിയടിച്ച്‌ കോപ്പിയടിച്ച്‌ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ'; ചുരുളിക്കെതിരെ സംവിധായിക

ചര്‍ച്ചയായി സൂഫിയും സുജാതയും

അതേസമയം, രാത്രി തന്നെ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം കണ്ടിരിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയിലും ചിത്രം ചര്‍ച്ചയായി മാറുകയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവും പ്രശംസ നേടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്