ആപ്പ്ജില്ല

പാപ്പൻറെ പുത്തൻ വിശേഷം വൈറൽ; ഏഴ് വർഷങ്ങൾക്ക് ശേഷം അവർ എത്തുന്നതിന്റെ സന്തോഷത്തിൽ ആരാധകർ!

ജോഷിയും സുരേഷ് ഗോപിയും ഗോകുലും ഒന്നിക്കുന്ന 'പാപ്പൻ', ഷൂട്ട് നിർത്തിയതിന് പിന്നാലെ പുറത്തെത്തിയ പുത്തൻ വിശേഷം ഇങ്ങനെ!

Samayam Malayalam 30 Apr 2021, 2:04 pm
മലയാള സിനിമയുടെ സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകരെല്ലാം. ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരുമിക്കുന്ന 'പാപ്പൻ' പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ ഇരുകൈയ്യും നീട്ടിയാണ് സിനിമാ ആസ്വാദകർ ഏറ്റെടുത്തത്. സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ദിവസേന ഗണ്യമായി വർധിക്കുന്നതിനിടെ ഈ ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തി വെച്ചിരുന്നു. പൃഥ്വിരാജ് നായകനാവുന്ന 'കടുവ'യും കൊറോണയുടെ വർധനവ് മൂലം ചിത്രീകരണം നിർത്തിവച്ചിരുന്നു.
Samayam Malayalam latest pic of actor suresh gopi from joshiy directorial paappan movie
പാപ്പൻറെ പുത്തൻ വിശേഷം വൈറൽ; ഏഴ് വർഷങ്ങൾക്ക് ശേഷം അവർ എത്തുന്നതിന്റെ സന്തോഷത്തിൽ ആരാധകർ!

ALSO READ: 'തെരി', 'മാരി' താരം ശുചിമുറിയിൽ അബോധാവസ്ഥയിൽ; ചെല്ലാദുരൈ അയ്യാ അന്തരിച്ചു, തമിഴകത്തിൻ്റെ നഷ്ടങ്ങൾ തുടരുന്നു!

പാപ്പൻറെ വിശേഷം

കൊവിഡ് രണ്ടാം തരംഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 'പാപ്പൻ' ഷൂട്ടിംഗ് നിർത്തിവച്ചതിന് പിന്നാലെ സൈബറിടത്തിൽ തരംഗമായത് സുരേഷ് ഗോപി പങ്കുവെച്ച പുത്തൻ ചിത്രമാണ്, ഏറ്റവും ഒടുവിലായി സുരേഷ് ഗോപി പങ്കുവെച്ച പാപ്പൻറെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മാർച്ച് മാസം തുടക്കത്തിൽ

2021 മാർച്ച് മാസം തുടക്കത്തിൽ കാഞ്ഞിരപ്പള്ളിയിലാണ് ചിത്രീകരണം ആരംഭിച്ചത്. കാറിൽ നിന്നിറങ്ങുന്ന പാപ്പൻ്റെ ചിത്രമായിരുന്നു സുരേഷ് ഗോപി പങ്കുവെച്ചത്. മുൻപും സുരേഷ് ഗോപി പങ്കുവെച്ച ചിത്രങ്ങൾ സൈബറിടത്തിൽ തരംഗമായി മാറിയിരുന്നു. നരകയറിയ മേക്കോവറിൽ സുരേഷ് ഗോപി എത്തുന്ന ചിത്രമാണിത്.

​സുരേഷ് ഗോപിക്ക് പുറമെ

സുരേഷ് ഗോപിക്ക് പുറമെ സണ്ണി വെയ്ൻ, ഗോകുൽ സുരേഷ്, കനിഹ, നൈല ഉഷ, ആശ ശരത്ത്, നീത പിള്ള തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. സൂപ്പർ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പൻ'. നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിച്ച ഭൂപതി, പത്രം, ലേലം, വാഴുന്നോർ തുടങ്ങിയ സിനിമകളെല്ലാം സിനിമാ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണ്.

ഡേവിഡ് കാച്ചപ്പിള്ളിയാണ്!

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത് ശ്രദ്ധേയ റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്