നടൻ പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ''ലൂസിഫര്‍'' മാര്‍ച്ച് 28ന് പ്രദര്‍ശനത്തിനെത്തുകയാണ്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനായി ഗംഭീര വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ദിവസങ്ങളിൽ 26 ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയയിൽ അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി 20 മുതലുള്ള ദിവസങ്ങളിൽ ഒരു ദിവസം ഒന്നെന്ന കണക്കിലാണ് ലൂസിഫറിലെ ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അടുത്തിടെ പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് നിർമ്മിച്ച സയൻസ് ഫിക്ഷൻ- ഹൊറർ ചിത്രം നയൻ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. നായിക മഞ്ജു വാര്യർ ആയിരിക്കും. മോഹൻലാലിന്റേതായി ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഇതിനകം തരംഗമായികഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവീനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവരുള്‍പ്പെടെ വലിയ താരനിരയാണ് ചിത്രത്തിനുള്ളത്.
അതിഥി വേഷത്തിൽ സംവിധായകൻ ഫാസിലും എത്തുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് തന്നെയായിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുകയെന്നും സൂചനയുണ്ട്.