മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതൽ ജനം ചിത്രം സൂപ്പര്‍ഹിറ്റെന്ന് വിധിയെഴുതിയിരിക്കുകയാണ്. ഇത് പൃഥ്വിരാജിന്റെ വിജയമെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒരേ സ്വരത്തിൽ പറയുന്നു. നായകൻ, ഗായകൻ, നിർമ്മാതാവ് എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങിയ പൃഥ്വിരാജ് അങ്ങനെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അതും എണ്ണം പറഞ്ഞൊരു മാസ് ആൻഡ് ക്ലാസ് ചിത്രവുമായി. ആവേശത്തിരയില്‍ ലാലേട്ടനും രാജുവേട്ടനും ആരാധകര്‍ ആര്‍പ്പുവിളിച്ചു സന്തോഷപ്രകടനങ്ങള്‍ തീര്‍ക്കുകയായിരുന്നു ഇന്ന് രാവിലെ മുതൽ തിയറ്ററുകളിൽ. തിയറ്ററുകളിൽ നെടുമ്പള്ളി എന്നെഴുതിയ ജീപ്പുമായി വന്നവര്‍ വരെയുണ്ട്. എങ്ങും ഹൗസ്ഫുള്ളായാണ് ചിത്രത്തിന്റെ പ്രദര്‍ശനവും.
പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന്‍ ചിത്രം കാണാന്‍ എത്തിയപ്പോഴും ആവേശത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. അമ്മേ ഇത് 200 കോടി ക്ലബില്‍ കയറുമെന്നുറപ്പാണെന്നായിരുന്നു ഒരു ആരാധകന് സന്തോഷത്തോടെ വിളിച്ചുപറഞ്ഞത്. ഇതോടെ മല്ലികയുടെ കണ്ണ് നിറഞ്ഞുപോയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട ആ പഴയ ലാലേട്ടനെ ആയിരുന്നു ലൂസിഫറിൽ കാണാന്‍ സാധിച്ചതെന്ന് ഏവരും പറയുന്നു. മലയാളം കണ്ട ഏറ്റവും വലിയ താരത്തിനെ അടിമുതൽമുടിവരെ ഉപയോഗിച്ചു കൊണ്ടുള്ള ഒരു മാസ്സ് ആൻഡ് ക്ലാസ്സ് കോമ്പിനേഷന്‍ ആണ് ലൂസിഫറെന്ന് ഏവരും വാഴ്ത്തുകയാണ്.