ആപ്പ്ജില്ല

ഇവരാണ് 'പറവ'യിലെ നടിയും നടനും

പ്രാവുകൾ പോലും അഭിനയിച്ചു വിസ്മയിച്ച മികച്ച ചിത്രമാണ് പറവ

TNN 26 Sept 2017, 9:13 pm
ഇണയെ തേടി അലയുന്ന പ്രാവിന്റെ കഥ കൂടിയാണ് 'പറവ'. സ്വതവേ പറക്കാന്‍ മടിയന്മാരായ പ്രാവുകളെ ആകാശത്ത് തുടരാന്‍ പ്രേരിപ്പിക്കുക എന്ന മത്സരത്തിന്‍െറ വെല്ലുവിളിയും കൗതുകവും നിറച്ചൊരു കുഞ്ഞുചിത്രം. പ്രാവ് പറത്തല്‍ ടൂര്‍ണമെന്റിനോടൊപ്പം, പ്രാവിനെ പ്രാണനെ പോല്‍ വളര്‍ത്തുന്ന രണ്ടു കുട്ടികളുടെയും കഥ കൂടിയാണിത്. പ്രാവുകൾ പോലും അഭിനയിച്ചു വിസ്മയിച്ച മികച്ച ചിത്രം.
Samayam Malayalam main characters in parava film
ഇവരാണ് 'പറവ'യിലെ നടിയും നടനും

പ്രാവിൻ കൂട്ടങ്ങളുടെ കൂടെ പ്രണയവും സൗഹൃദവും പ്രതികാരവുമുണ്ട്. അതിനാൽ തന്നെ പ്രാവുകളാണ് ചിത്രത്തിലെ പ്രധാനപുതുമുഖങ്ങൾ എന്ന് പറയേണ്ടിയും വരും. ഇതാണ് പറവയിലെ നടിയും നടനും എന്ന് പറവയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രമാണിത്. ശരിയാണ് ഈ രണ്ട് പ്രാവുകൾക്കാണ് പറവയിൽ പ്രധാന കഥാറോൾ ലഭിച്ചിരിക്കുന്നതും.

main characters in parava film

main characters parava couple love

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്