പട്ടാള ചിത്രങ്ങളുടെ സംവിധായകൻ മേജർ രവിയുടെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നുവെന്ന് സൂചന. എന്നാൽ ആർമി പശ്ചാത്തലം ചിത്രത്തിന് ഉണ്ടാവില്ലെന്നും, ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിനെ നായകനാക്കിയെടുത്ത 1971 ബിയോണ്ട് ബോര്‍ഡേര്‍സ് ആയിരുന്നു മേജർ രവിയുടെ അവസാന ചിത്രം. പൃഥ്വിരാജ് ചിത്രം പിക്കറ്റ് 43 , മമ്മൂട്ടിക്കൊപ്പമുള്ള മിഷൻ 90 ഡെയ്സ് എന്നിവ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു ഇപ്പോൾ മമ്മൂട്ടി - വൈശാഖ് ടീമിൻ്റെ മധുരരാജയിൽ അഭിനേതാവാണ് മേജർ. മമ്മൂട്ടിക്കൊപ്പം മധുരരാജയുടെ സെറ്റിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ മേജർ രവി പുറത്തു വിട്ടിരുന്നു.
മമ്മൂട്ടിക്കായുള്ള തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് സംവിധായകൻ. തിരക്കഥ മമ്മൂട്ടി കേട്ടതിന് ശേഷമേ പ്രൊജക്റ്റ് പ്രഖ്യാപിക്കൂവെന്നാണ് സൂചന. മാമാങ്കം, അമീർ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി